ചിക്കൻ ടോഫി
ചിക്കൻ ടോഫി
ഈസ്റ്റേൺ – മലയാള പാചകം റംസാന് ഫുഡ് ഫെസ്റ്റ് – 2018 – #36
തയ്യാറാക്കിയത് :അമിത നൗഷാദ്
ഇന്ന് നമ്മൾ തയ്യാറാക്കുന്നത് സ്പൈസി ചിക്കൻ ടോഫി ആണ് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു സ്നാക്ക്സ് ആണ് …അപ്പോൾ നോക്കാം എങ്ങനായ ഇത് ഉണ്ടാകുന്നതെന്ന് നോക്കാം
ചിക്കൻ 1cup
മഞ്ഞൾ പൊടി ..1/2tsp
മുളക് പൊടി 1/2 tsp
ഗരം മസാല …1/2 tsp
സവാള …2
വെള്ളുള്ളി ..2tblsp
ഇഞ്ചി ….2tblsp..
പച്ചമുളക് …3
വേപ്പില …..
ഉപ്പ് ……
ടോഫി ഉണ്ടാക്കാൻ ……
മൈദ ….1cup
കോൺഫ്ലോർ ..1tbls
ഓയിൽ ….1tsp
ഉപ്പ് ….. വെള്ളം …. ഇഷ്ട്ടമുള്ള കളർ …പാകത്തിന്
മൈദ ,ഉപ്പ് ,ഓയിൽ ,കോൺഫ്ലോർ ,എന്നിവ ഒന്നിച്ചാക്കുക ..കളർ വെള്ളത്തിൽ ചേർക്കുക .ഇനി ഈ വെള്ളം കൊണ്ട് ചപ്പാത്തിക് കുഴക്കുന്ന പോലെ കുഴച്ചെടുക്കുക ….ഇനി ഇതു ചെറിയ നാരങ്ങാ വലുപ്പത്തിൽ ഉരുളകൾ ആകുക
ഇനി ചിക്കൻ ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് വേവിക്കുക ..ശേഷം അത് മിക്സിയിൽ മിൻസ് ചെയ്തു എടുക്കുക .
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ വേപ്പില ,ഇഞ്ചി ,വെള്ളുള്ളി ,പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക …ഇനി സവാള ചേർത്ത് വഴറ്റുക …അതിലേക്കു മഞ്ഞൾ പൊടി ,മുളക് പൊടി ,ഗരം മസാല എന്നിവ ചേർത്ത് നന്നായി മിക്സ് ചെയുക ,ഇനി അതിലേക്കു മിൻസ് ചെയ്ത ചിക്കൻ ചേർത്ത് നന്നായി മിക്സ് ചെയ്തു വെക്കുക .
നേരതെ ചെറിയ നാരങ്ങാ വലുപ്പത്തിൽ ആക്കിയ ഉരുളകൾ എടുത് ചപ്പാത്തി പോലെ പരത്തുക …ഒരു പാട് കനം കുറക്കണ്ട ..ഇനി ഓരോ ചപ്പാത്തിയുടെ നടുവിലും കുറച്ചു ചിക്കൻ ഫില്ലിങ്സ് വെക്കുക …എന്നിട്ട് ചപ്പാത്തിയുടെ രണ്ടറ്റവും നടുക്ക് കൊണ്ടുവന്നു അമർത്തുക …ഇനി രണ്ടു അറ്റവും മിട്ടായിയുടെ പോലെ ചുരുട്ടുക …ഇനി അതു ഉടനെ തന്നെ ചൂടായ എണ്ണയിൽ എല്ലാ വശവും നല്ലപോലെ വറത്തു കോരുക..നമ്മുടെ സ്പൈസി ചിക്കൻ ടോഫി തയ്യാർ …..
