നെല്ലിക്ക ചതച്ചത് /നെല്ലിക്ക ചമ്മന്തി

By : | 0 Comments | On : July 16, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



നെല്ലിക്ക ചതച്ചത് /നെല്ലിക്ക ചമ്മന്തി

തയ്യാറാക്കിയത് :സ്നേഹ ധനൂജ്

ഈ ഒരു ചമ്മന്തി ഉണ്ടെങ്കിൽ വേറൊന്നും വേണ്ട ചോറുണ്ണാൻ, അത്രക്കും രുചിയാണ്

നെല്ലിക്ക ചതച്ചത് തയ്യാറക്കുന്ന വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ :
https://youtu.be/Qn4OXZ9PTsc

റെസിപ്പി

ചേരുവകൾ :
നെല്ലിക്ക – 5 എണ്ണം
ചെറിയുള്ളി – 10 എണ്ണം
വറ്റൽമുളക് – 8-10 എണ്ണം (അല്ലെങ്കിൽ കാന്താരി മുളക് ഉപയോഗിക്കാം )
കറിവേപ്പില – ഒരു തണ്ടു
ഇഞ്ചി – ചെറിയ കഷ്ണം
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – 2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം :

നെല്ലിക്ക, ചെറിയുള്ളി, വറ്റൽമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ നന്നായി മിക്സിയിലോ അരകല്ലിലോ ഒതുക്കി എടുക്കുക
ശേഷം, ഇതിലേക്ക് വെളിച്ചെണ്ണയും, ഉപ്പും ചേർത്ത് തിരുമ്മിയെടുക്കുക.
ചൂട് ചോറിന്റെ കൂടെ നെല്ലിക്ക ചതച്ചത് ഉണ്ടെങ്കിൽ മറ്റു കറികൾ ഒന്നും തന്നെ വേണ്ട, ഇതിന്റെ സ്വാദ് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒന്നാണ്
ഇത് സാലഡ് ആയിട്ടും കഴിക്കാം മുളക് ഒഴിവാക്കിയാൽ.





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.

    Exit mobile version