പരിപ്പുവട
പരിപ്പുവട
ഈസ്റ്റേൺ – മലയാള പാചകം റംസാന് ഫുഡ് ഫെസ്റ്റ് – 2018 – #6
തയ്യാറാക്കിയത് :അമിത നൗഷാദ്
ഹലോ …..എന്തായി എല്ലാരും നോമ്പ്തുറന്നോ …ന്താ മഴ ……ഈ സമയത്താണ് നല്ല ഏലക്ക ഇട്ടു തിളപ്പിച്ച കട്ടൻ ചായയും നല്ല ചൂട് പരിപ്പുവടയും കഴിക്കേണ്ടത് ….ന്നാ പിന്നെ കഴിക്കാം ..
ചേരുവകൾ…
കടലപ്പരിപ്പ് ..1 കപ്പ
തുവരപ്പരിപ്പ് …1/2 കപ്പ
സവാള …1 എണ്ണം
ഇഞ്ചി…1 ചെറിയ കഷണം
പച്ചമുളക്…,2 എണ്ണം
കറിവേപ്പില…2 തണ്ട്
കായപ്പൊടി….1/4tsp
മഞ്ഞൾ പ്പൊടി….1/4tsp
ചെറിയ ജീരകം …..1/4
വലിയ ജീരകം ……1/4
ഉപ്പ് …….
വെളിച്ചെണ്ണ …..,
ഉണ്ടാക്കുന്ന വിധം…..
പരിപ്പ് 4 മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിർത്തി വെക്കുക ..ഇനി അതിനു സമയം ഇലേൽ 1മണിക്കൂർ എങ്കിലും വെക്കുക ….സവാള ,ഇഞ്ചി ,പച്ചമുളക് ,വേപ്പില ,എന്നിവ നന്നായി ക്രഷ് ചെയ്തെടുക്കുക .ഇനി അതിലേക്കു പൊടികൾ എല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്തു വെക്കുക …ഇനി പരിപ്പ് നന്നായി കഴുകി വെള്ളം എല്ലാം നല്ലോണം കളഞ്ഞു മിക്സിയിൽ അരച്ചെടുക്കുക ….നന്നായി അരക്കെണ്ട …ന്താ പറയുക ഒന്നു നല്ലോണം ഒതുക്കി എടുക്കുക ….ഇനി പരിപ് നേരതെ മിക്സ് ചെയ്തു വെച്ച കൂട്ടിലേക്ക് ഇട്ടു നല്ലപോലെ കൈകൊണ്ട് കുഴച്ചു വെക്കുക .
ഒരു പാൻ വച്ച് എണ്ണയൊഴിച്ച് എണ്ണ ചൂടാകുമ്പോൾ അരച്ചു വെച്ചിരിക്കുന്ന കൂട്ട് ചെറിയ ഉരുളകളാക്കി എടുത് കയ്യിൽ വെച്ച് ഒന്നു പതിയെ അമർത്തിയ ശേഷം എണ്ണയിൽ ഇട്ട് വറുത്തു എടുക്കുക ….തീ കുറച്ചു വെക്കാൻ മറക്കല്ലെ
