പൈൻ ആപ്പിൾ കേസരി / Pineapple Rava Kesari
പൈൻ ആപ്പിൾ കേസരി / Pineapple Rava Kesari
തയ്യാറാക്കിയത് :ബിന്സി അഭി
വിശേഷ അവസരങ്ങളിൽ ഒക്കെ മധുരം കഴിക്കാറില്ലേ എല്ലാവരും ..അപ്പോൾ വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റിയ ഒരു സ്വീറ്റ് ആണ് കേസരി..പൈൻ ആപ്പിൾ കൂടി ഇടുവാനെങ്കിൽ വളരെ നല്ല രുചി ആണ്.
വീഡിയോ കാണുവാൻ ലിങ്കിൽ തൊടുക.
https://youtu.be/XwNHC81WKD4
ആവശ്യമുള്ള സാധനങ്ങൾ:
പൈൻ ആപ്പിൾ – 1/ 2 കപ്പ് ചെറുതായി അരിഞ്ഞത് .
പഞ്ചസാര – 1 കപ്പ്
വെള്ളം – 2 കപ്പ് + 1 / 4 കപ്പ്
ഉപ്പു – 1/ 4 ടീസ്പൂൺ
റവ – 1 കപ്പ്
നെയ്യ് – 1/ 4 കപ്പ്
ഏലക്ക പൊടി – 1/ 2 ടീസ്പൂൺ
അണ്ടിപ്പരിപ്പ് & മുന്തിരി – ആവശ്യത്തിന്
ഉണ്ടാക്കുന്ന രീതി:
പൈൻ ആപ്പിളും കാൽ കപ്പ് പഞ്ചസാരയും , കാൽ കപ്പ് വെള്ളവും , ഉപ്പും കൂടി കുക്കറിൽ മൂന്ന് വിസിൽ അടിപ്പിക്കുക.
നെയ്യിൽ കശുവണ്ടിയും മുന്തിരിയും വറത്തു കോരുക. അതെ എണ്ണയിലേക്ക് റവ ഇട്ടു 6 -7 മിനിറ്റ് നന്നായി വറുക്കുക.കൂടുതൽ ബ്രൗൺ നിറം ആകേണ്ട . റവ വറുത്തു മാറ്റി വെക്കുക.
ഇനി ഒരു പാൻ അടുപ്പിൽ വെച്ച് രണ്ടു കപ്പ് വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക. ഇതിലേക്ക് വറുത്തു വെച്ച റവ ഇട്ടു നന്നായി ഇളക്കുക. കട്ട കെട്ടാതെ നോക്കണം. ഇനി ഇതിലേക്ക് പഞ്ചസാര കൂടി ചേർക്കുക .ഏലക്ക പൊടിയും വേവിച്ചു വെച്ച പൈൻ ആപ്പിളും ചേർത്ത് യോചിപ്പിക്കുക. വേണമെങ്കിൽ പൈൻ ആപ്പിൾ അരച്ച് ചേർക്കാം.ഇടയ്ക്കു കടിക്കാൻ കിട്ടുന്നത് നല്ലതാണു.
അവസാനമായി നട്സ് കൂടി ചേർത്ത് ഇളക്കാം . നെയ് തടവിയ പാത്രത്തിലേക്ക് ഒഴിച്ച് സെറ്റ് ആകാൻ വെക്കാം. തണുത്തു കഴിഞ്ഞാൽ മുറിച്ച് ഉപയോഗിക്കാം..
Notes : പൈൻ ആപ്പിൾ ഇന് പകരം ഇഷ്ടമുള്ള ഫ്രുഇറ്സ് ചേർക്കാം .മധുരം ഇഷ്ടാനുസരണം മാറ്റാം.നിങ്ങൾ എടുക്കുന്ന കപ്പ് ഏത് ആണോ അതിൽ തന്നെ എല്ലാം അളക്കാൻ ഉപയോഗിക്കുക.
വീഡിയോ ലിങ്ക്:
https://youtu.be/XwNHC81WKD4
