പൊറോട്ടയും ബീഫും പിന്നെ വൈകുന്നേരത്തെ ചായക്കും പഴംപൊരിക്കും

By : | 1 Comment | On : August 15, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



പൊറോട്ടയും ബീഫും പിന്നെ വൈകുന്നേരത്തെ ചായക്കും പഴംപൊരിക്കും പ്രശസ്തമായ ഒരു സാധാരണ ചായക്കട, തൃശ്ശൂർ പെരിങ്ങാട് ജംഷനിലെ മണീസ് ഹോട്ടലിനെ കുറിച്ച് ഒറ്റവാക്കിൽ വേണമെങ്കിൽ ഇങ്ങനെ പറയാം. പക്ഷേ ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ വൈകിട്ട് 7 മണി വരെയുള്ള സമയങ്ങളിൽ മാത്രം ലഭിക്കുന്ന ഈ ചൂട് പൊറോട്ടയുടേയും നല്ല എരിവുള്ള ബീഫ് കറിയുടേയും രുചി അറിഞ്ഞിട്ടുള്ളവർ സമ്മതിക്കും സംഭവം വേറെ ലെവലാണെന്ന്. വൈകിട്ടത്തെ ചായയുടെ കൂടെയുള്ള മൊരിഞ്ഞ പഴംപൊരിയുടെ രുചിയും അസാധ്യമാണ്. രുചി വൈഭവം കൊണ്ട് പ്രശസ്തമായ കേരളത്തിലെ ഹോട്ടലുകളെ നിങ്ങളുടെ വിരൽതുമ്പിലെത്തിക്കുക എന്നതാണ് TastySpots ലക്ഷ്യമിടുന്നത്. നാടൻ ഭക്ഷണശാലകൾക്കും പരമ്പരാഗത വിഭവങ്ങൾക്കുമാണ് ഈ ആപ്ലിക്കേഷനിൽ കൂടുതൽ പ്രാധാന്യം. www.tastyspots.com/app എന്ന ലിങ്കിൽ നിന്നും ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാം.





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Sujith Mohanan on August 15, 2017

      Is it peringavu junction

        Reply

    Leave a Reply

    Your email address will not be published.

    Exit mobile version