ബീറ്റ്റൂട്ട് അച്ചാർ
ബീറ്റ്റൂട്ട് അച്ചാർ
തയ്യാറാക്കിയത് :സ്നേഹ ധനൂജ്
ബീറ്റ്റൂട്ട് ഉപയോഗിച്ച് സ്വാദിഷ്ടമായ അച്ചാർ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം :
വീഡിയോ കാണുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ :
https://youtu.be/lHvqzWlywfs
ചേരുവകൾ :
ബീറ്റ്റൂട്ട് -1 വലുതു (ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തോ കനം കുറച്ചോ അരിഞ്ഞെടുക്കുക,ഇത് വേണമെങ്കിൽ ആവി കയറ്റി വേവിക്കാം)
വെള്ളുതുള്ളി – 4-5 അല്ലി
ഇഞ്ചി – ചെറിയ കഷ്ണം പൊടി ആയി അരിഞ്ഞത്
പച്ചമുളക് -3 – 4 എണ്ണം വട്ടത്തില്‍ അരിഞ്ഞത്
കറിവേപ്പില
മുളക്പൊടി – 4-5 ടീസ്പൂണ്‍
മഞള്‍പൊടി -1/4 ടീസ്പൂണ്‍
കായപൊടി – 1/2 ടീസ്പൂണ്‍
ഉലുവാപൊടി -1/4 ടീസ്പൂണ്‍
വിനാഗിരി – 1/4 കപ്പ്
വറ്റൽമുളക് – 4 എണ്ണം
എണ്ണ,ഉപ്പ്, കടുക് -പാകത്തിനു
ഒരു പാൻ അടുപ്പത് വെച്ച എണ്ണയൊഴിച്ചു ചൂടായി വന്നാൽ, അതിലേക് കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ ചേർത്ത് കൊടുക്കുക, ഇത് പൊട്ടി വന്നാൽ, അതിലേക് അരിഞ്ഞു വെച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റി എടുക്കുക, ശേഷം പൊടികൾ ചേർത്ത് മൂപ്പിക്കുക, ഇതിലേക്കു അരിഞ്ഞു വെച്ച ബീറ്റ്റൂട്ട് ചേർത്ത് യോജിപ്പിക്കാം, 1/4 കപ്പ് വിനെഗർ, ആവശ്യത്തിന് ഉപ്പ് എന്നിവ കൂടെ ചേർത്ത് 2 മിനിറ്റ് നേരം അടച്ചു വെച്ച് വേവിക്കാം
തണുത്ത ശേഷം കുപ്പിയിലേക്ക് മാറ്റാം.

posted by Anonymous on June 26, 2018
ചക്ക കൊണ്ട് പല തരം വിഭവങ്ങള്‍ ഉണ്ട്, ഒരോന്നായി ഇവിടെ വിളമ്പണം മലയാള പാചകം . കടകളില്‍ നിന്നു വാങ്ങണ്ടല്ലൊ. 😀