അമ്മ ഹോട്ടല്‍ – കോഴിക്കോട്

By : | 0 Comments | On : October 4, 2016 | Category : ടേസ്റ്റി സ്പോട്ട്സ്

രുചി വൈവിധ്യങ്ങളുമായി ടേസ്റ്റി സ്പോട്ട്സ് 🙂

അമ്മ ഹോട്ടല്‍ – കോഴിക്കോട്

അമ്മയുടെ കൈ കൊണ്ടു ഉണ്ടാക്കുന്ന എന്തിനും ഒരു പ്രത്യേക രുചിയാണ്. കോഴിക്കോട് പുതിയറയിലുള്ള അമ്മ ഹോട്ടലിലെ ഭക്ഷണവും അതുപോലെ തന്നെ. ഇവിടുത്തെ സ്‌പെഷ്യലായ പൊരിച്ച മീന്‍ കൂട്ടിയുള്ള ഊണിന്റെ രുചി മറ്റൊരിടത്തു നിന്നും കിട്ടുകയില്ലെന്നു പറയുന്നത് കേരളം മുഴുവന്‍ നടന്നു പല ഭക്ഷണങ്ങളുടെ രുചിയറിഞ്ഞ TastySpotsലെ ഭക്ഷണപ്രിയന്‍മാരാണ്. ഉച്ചക്ക് 12 മണി മുതല്‍ 3 മണി വരെ മാത്രം തുറക്കുന്ന ഈ ഹോട്ടലില്‍ വിളമ്പുന്ന ഏക വിഭവം മീന്‍ പൊരിച്ചതു മാത്രമാണ്. ഇവിടെ എത്തുന്ന ഭൂരിഭാഗം ആളുകളുടേയും ഉദ്ദേശവും മീനിന്റെ കൂടെ അല്‍പം ചോറും കഴിക്കാം എന്നതാണ്. മസാല ഒലിച്ചിറങ്ങുന്ന രീതിയില്‍ വറുത്ത് എടുക്കുന്ന മീനിന്റെ രുചി അത്രക്കുമുണ്ടെന്ന് സാരം. മീനിന്റെ കൂടെയുള്ള മസാല മാത്രം മതിയാകും ഒരാള്‍ ഇരട്ടി ചോറുണ്ണാന്‍. ഒരു വീട്ടിലെ കുടുംബാംഗങ്ങള്‍ തങ്ങളുടെ വീടിനോട് ചേര്‍ന്ന് നടത്തുന്ന ഈ ഹോട്ടലിന്റെ വിജയത്തിനുള്ള മറ്റൊരു പ്രധാന കാരണമെന്നത് ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് ഒരു വീട്ടിലിരുന്ന് ഭക്ഷണം കഴിക്കാമെന്ന പ്രതീതിയാണ്. ഉച്ചയൂണിന് അമ്മ ഹോട്ടലിലുള്ള തിരക്ക് കണ്ടാല്‍ മനസിലാകും ഇവിടുത്തെ ഭക്ഷണത്തിന്റെ രുചി എത്രമാത്രമാണെന്ന്.

ഇതു മാത്രമല്ല തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുളള കേരളത്തിലെ നിരവധി രുചിയിടങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ TastySpotsല്‍ ലഭ്യമാണ്. Android or iOS മൊബൈല്‍ ആപ്ലിക്കേഷന്‍ ഇപ്പോള്‍ നിങ്ങള്‍ക്ക താഴെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം

Download Android or iOS App From this Link: https://goo.gl/xs3zOM

 

 

    Leave a Reply

    Your email address will not be published.

    Exit mobile version