ബദാം പുഡ്ഡിംഗ് (Badam Pudding)

By : | 0 Comments | On : August 11, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

.ബദാം പുഡ്ഡിംഗ്
**************

തയ്യാറാക്കിയത്:- നേഹ മോൾ

ചേരുവകള്‍
ബദാം-15എണ്ണം
പാല്‍-2ഗ്ലാസ്സ്
മില്‍ക് മെയ്ഡ്-150മില്ലി
പഞ്ചസാര-3ടീസ്പൂണ്‍
ചൈനാഗ്രാസ്-8ഗ്രാം
വാനിലഎസ്സന്‍സ്-3തുള്ളി
അലങ്കരിക്കാന്‍:-
ചെറി-5എണ്ണം
ബദാം-5എണ്ണം
ചോക്ലേറ്റ് ചിപ്-കുറച്ച്

തയ്യാറാക്കുന്നവിധം
*********************
വെള്ളത്തില്‍ കുതിര്‍ത്തു വെച്ച ബദാം തൊലി കളഞ്ഞ് കുറച്ചു പാലും പഞ്ചസാരയും ചേര്‍ത്ത് പേസ്ററ് രൂപത്തില്‍ മിക്സിയില്‍ അരച്ചെടുക്കുക…
ചൈനാ്ഗ്രാസ് 15മിനിറ്റ് വെള്ളത്തില്‍ കുതിര്‍ത്തു വെച്ചതിന് ശേഷം ഉരുക്കിയെടുക്കുക..
ബാക്കിയുള്ള പാല്‍ തിളപ്പിച്ച് അതിലേക്ക് മില്‍ക് മെയ്ഡും ബദാം പേസ്റ്റും ചേര്‍ത്ത് തിളച്ച് വരുമ്പോള്‍ വാനില എസ്സന്‍സ് ചേര്‍ത്ത് ഗ്യാസ് ഓഫ് ചെയ്ത് ഉരുക്കിയ ചൈനാഗ്രാസ് ചേര്‍ത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് പുഡ്ഡിംഗ് ട്രേയിലേക്ക് ഒഴിച്ച് ചൂടാറി വരുമ്പോള്‍ ചെറി,ചോക്ലേറ്റ് ,ബദാം എന്നിവ കൊണ്ട് അലങ്കരിച്ചതിന് ശേഷം ഫ്രിഡ്ജില്‍ വെക്കാം…അര മണിക്കൂര്‍ കഴിയുമ്പോള്‍ എടുത്ത് കട്ട് ചെയ്ത് കഴിക്കാം….
എന്റേല്‍ ചോക്ലേറ്റ് ചിപ് ഉണ്ടായില്ല,പകരം ഒരു ഡയറി മില്‍ക് ഗ്രേറ്റ് ചെയ്ത് അലങ്കരിച്ചു..

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.

    Exit mobile version