ബട്ടൂര & ചിക്കൻ കറി (Battura & Chicken Curry)
ബട്ടൂര & ചിക്കന്‍ കറി:-
—-_—–_—–_—–_—-_–
തയ്യാറാക്കിയത്:- ഫാത്തിമ ഫാത്തി
മൈദ -2 കപ്പ്
യിസ്റ്റ് – 2 tspn
പാല് – 2 കപ്പ്
പഞ്ചസാര – 2 tspn
തൈര് – 2tblspn
മുട്ട – 1
ഉപ്പ് – ആവിശ്യത്തിന്
ഒരു കപ്പില്‍ കുറച്ചു പാലില്‍ യീസ്റ്റ് ഇട്ടു അലിയിക്കുക.
ഒരു ബൗളില്‍ മൈദ, യീസ്റ്റ് മിക്സ്, ബാക്കി എല്ലാ ചേരുവകളും ഓരോന്നായി ഇട്ടു ഒരു മാവ് തയ്യാറാക്കുക. അധികം ടൈറ്റാകാതെ വേണം കുഴക്കാന്‍. 2 മണിക്കൂര്‍ മൂടി വെക്കുക.
ശേഷം ഒന്നുകൂടി കൈകൊണ്ട് കുഴച്ചു വലിയ ബോളാക്കി വെക്കുക. ശേഷം അധികം നേര്മയാവാതെ പരത്തി ഇഷ്ടമുള്ള ഷേപ്പില്‍ മുറിച്ചു ചൂടായ എണ്ണയിലിട്ടു പൊരിച്ചെടുക്കുക.
ചിക്കന്‍ ഗ്രേവി :
ചിക്കന്‍ -300 ഗ്രാം
ഉള്ളി – 1
ടൊമാറ്റോ -1
ഗ്രാമ്പു -2
കറുവപ്പട്ട -2
ഏലക്ക -2
ഇഞ്ചി വെളുത്തുള്ളി ചതച്ചത് -2 ടീസ്പൂണ്‍
ഗരം മസലാപ്പൊടി -3 ടീസ്പൂണ്‍
പച്ചമുളക് -3
മല്ലിപ്പൊടി -3 ടീസ്പൂണ്‍
കുരുമുളക് -1 ടീസ്പൂണ്‍
മല്ലിയില,പുതിനയില -കുറച്ച്
തൈര് -8 ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം:
ഒരു കുക്കറില്എണ്ണ ചൂടാക്കിയിട്ട് അതില്‍ ഉള്ളി,ഗ്രാമ്പു,പട്ട,ഏലക്ക ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക് എന്നിവ വഴറ്റണം.പിന്നിട് ഇതില്‍ ടൊമാറ്റോ കഷണങ്ങളാക്കിയത് എന്നിവ ചേര്‍ത്ത് വഴറ്റിയിട്ടു മല്ലിയിലയും ഉപ്പും ചേര്‍ക്കണം.പിന്നിട് ഗരം മസാലയും,മുളകുപൊടിയും ചേര്‍ക്കണം. 3 വിസിലിനു ശേഷം തീ ഒഫ് ചെയ്ത് കുക്കറിന്റെ മൂടി തുറന്നു ചിക്കന്‍ ഇട്ടു 1 വിസിലിനു വേവിക്കണം. അവസാനം തൈര് ചേര്‍ത്ത് ചിക്കന്‍ വാങ്ങി വെയ്ക്കണം. മുകളില്‍
കറിവേപ്പില മല്ലിയിലയിട്ടു ചൂടോടെ സേര്‍വ് ചെയ്യാം.

posted by Najeeb Shibili on August 11, 2016
http://1mcash.com/f/8273