പാവയ്ക്കാ പച്ചടി (Bitter Gourd Salad)

By : | 1 Comment | On : September 11, 2016 | Category : Uncategorized

പാവയ്ക്കാ പച്ചടി

ഈസ്റ്റേൺ മലയാള പാചകം ഓണക്കലവറ 2016 പാചക മത്സരം
മത്സരാർത്ഥി:- ജിൻസ സജാസ്

സദ്യയിലെ പ്രധാന കറികളിൽ ഒന്നാണ് പച്ചടി .വെള്ളരിക്ക പച്ചടി, വെണ്ടയ്ക്ക പച്ചടി, മാങ്ങാ പച്ചടി അങ്ങനെ പല തരം പച്ചടികൾ ഉണ്ട്. ഇതു പാവയ്ക്കാ പച്ചടി ആണ്. ഇതു ഉണ്ടാക്കുന്നതിനായി
പാവയ്ക്കാ -1(വലുത് )
വെളിച്ചെണ്ണ (പൊരിക്കാൻ ആവശ്യത്തിനു )
അരപ്പിനു
————
തേങ്ങ – 1/2മുറി (ചിരകിയത് )
കട്ടതൈര് -1 കപ്പ്
പച്ചമുളക് – 4
ജീരകവും-1സ്പൂൺ
കടുക് -1/2സ്പൂൺ
താളിക്കാൻ
—————
വെളിച്ചെണ്ണ -2സ്പൂൺ
കടുകും – 1സ്‌പൂൺ
വറ്റൽമുളക് 3
കറി വേപ്പില 3തണ്ട്
തയ്യാറാകുന്നത്
————————–
പാവയ്ക്കാ ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞു വെളിച്ചെണ്ണയിൽ നന്നായി പോരിചെടുകുക. തേങ്ങ ചിരക്കിയതും ജീരകവും പച്ചമുളകും, കടുകും അരക്കുക(തൈര് ചേർത്ത് അരക്കുക. കറി നല്ല കട്ടിക് കിട്ടാൻ വേണ്ടി ആണ് ഇങ്ങനെ ചെയുന്നത്.തേങ്ങ നന്നായി അരയണം ) പുളി നോക്കി തൈര് ആവശ്യത്തിനു ചേർത്ത് കൊടുക്കാം.ഇതിനെ ഒന്ന് ചൂടാക്കുക. മറ്റൊരു പാനിൽ എണ്ണ ചൂടാക്കി കടുക് , കറി വേപ്പില , വറ്റൽമുളക് പൊട്ടിച്ചു ഒഴിക്കുക.
സ്വാദിഷ്ടമായ പച്ചടി തയ്യാർ..
(EMPOK #59)

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Mansu Navu Mansu Navu on September 11, 2016

      Ithu nalla kaip undavo

        Reply

    Leave a Reply

    Your email address will not be published.

    Exit mobile version