വറുത്തരച്ച ചിക്കൻ കറി (Chicken Curry in Fried Coconut Gravy)

By : | 2 Comments | On : August 21, 2016 | Category : Uncategorized

വറുത്തരച്ച ചിക്കന്‍ കറി
”””””””””””””””’
തയ്യാറാക്കിയത്:- ഫാത്തിമ ഫാത്തി

ചിക്കന്‍ -3 /4 കിലോ
സവാള – 1 വലുത്
തക്കാളി – 2
പച്ചമുളക് – 3
ഇഞ്ചി – 1 കഷ്ണം
വെളുത്തുള്ളി – 4 അല്ലി
മുളക് – 10 എണ്ണം
മല്ലി-2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി – 1 ടീസ്പൂണ്‍
ജീരകം – 1 ടീസ്പൂണ്‍
ഗരം മസാല – 1 ടീസ്പൂണ്‍
ഉപ്പ് – ആവിശ്യത്തിന്

ചിക്കന്‍ ഉപ്പും മഞ്ഞള്‍പൊടിയും അര കപ്പ് വെള്ളവും കൂട്ടി മിക്സാക്കി വേവിച്ചെടുക്കുക.
ശേഷം തവയില്‍ ഓയിലൊഴിച്ചു ചെറുതായി വാട്ടിയെടുക്കുക

മല്ലി, മുളക്, ജീരകം എന്നിവ ഒരു തവയില്‍ വറുക്കുക.
ചൂടാറിയ ശേഷം മിക്സിയിലിട്ടു പേസ്റ്റ് ആക്കുക .

ഒരു പാനില്‍ ഓയില്‍ ഒഴിച്ചു അതിലേക്ക് സവാള തക്കാളി പച്ചമുളക് ഇഞ്ചി വെളുത്തുള്ളി കറിവേപ്പില എന്നിവയിട്ടു വഴറ്റുക. വഴന്നു വന്നാല്‍ തീ ഓഫ് ചെയ്തു തണുത്താല്‍ മുളകരച്ച കൂട്ടത്തിലിട്ടു അടിച്ചു വെക്കുക്ക.

ഇനി ഒരു പാനില്‍ ഓയില്‍ ഒഴിച്ചു അതിലേക്ക് കറിവേപ്പില ഒരു പിടി അരിഞ്ഞ സവാളയിട്ടു വഴറ്റി മിക്സിയിലെ കൂട്ട് ഒഴച്ചു തിളപ്പിക്കുക. തിളച്ചു എണ്ണ തെളിഞ്ഞു വന്നാല്‍ അതിലേക്ക് ചിക്കനുമിട്ടു മിക്സാക്കുക. ആവിശ്യത്തിനു വെള്ളമൊഴിച്ചു തിളച്ചു വന്നാല്‍ ഗരം മസാല മല്ലിയില കറിവേപ്പിലയിട്ടു 5-8 മിനിറ്റ് മൂടിവെച്ചു വേവിക്കുക. തീ ഓഫ് ചെയ്തു ചൂടോടെ ചപ്പാത്തി റൊട്ടി എന്നിവയുടെ കൂടെ ടേസ്റ്റി ആയ ഒരു നാടന്‍ ചിക്കന്‍ കറിയാണ് ….

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (2)

    1. posted by Sana Ponnu on August 21, 2016

      Kollam

        Reply
    2. posted by Jerrin Jaison on August 21, 2016

      Hi , enikku friends kurava , onnu request tharamo please

        Reply

    Leave a Reply

    Your email address will not be published.

    Exit mobile version