ഉണക്ക ചെമ്മീൻ – മുരിങ്ങക്കാ തീയൽ (Dry Prawn-Drum Stick Curry)

By : | 0 Comments | On : June 19, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

ഉണക്ക ചെമ്മീൻ – മുരിങ്ങക്കാ തീയൽ (Dry Prawn-Drum Stick Curry)
തയ്യാറാക്കിയത് : പ്രിയാ ജോണ്‍

ചേരുവകള്‍ :
1. മുരിങ്ങക്ക : 3 എണ്ണം
ചെമ്മീൻ : 50 ഗ്രാം (വൃത്തിയാക്കിയത്)
വാളൻപുളി : ചെറിയ നാരങ്ങ വലിപ്പത്തിൽ

2. ചുവന്നുള്ളി : 50 ഗ്രാം
പച്ചമുളക് : 3 എണ്ണം
മഞ്ഞൾ പൊടി : 1 ടീസ്പൂണ്‍

3. തേങ്ങ ചിരകിയത് : ഒന്നര കപ്പ്
പെരുംജീരകം : 1 ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി : 2 ടേബിള്‍സ്പൂണ്‍
മുളക് പൊടി : 1 ടീസ്പൂണ്‍

4 . കടുക് : 1 ടീസ്പൂണ്‍
ചുവന്നുള്ളി : 2 എണ്ണം
കറിവേപ്പില : 2 തണ്ട്
വറ്റൽമുളക് : 3 എണ്ണം

5. വെളിച്ചെണ്ണ : 2 ടേബിള്‍സ്പൂണ്‍
ഉപ്പ് : ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :

വാളൻപുളി കുറച്ച് വെള്ളത്തിൽ കുതിർത്ത് വയ്ക്കുക.. മൺചട്ടി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ 1 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് രണ്ടാമത്തെ ചേരുവകൾ വഴറ്റി, അതിലേക്ക് ചെറിയ കഷണങ്ങളാക്കിയ മുരിങ്ങക്കയും, വൃത്തിയാക്കി ചൂടാക്കിയെടുത്ത ഉണക്ക ചെമ്മീനും, കുതിർത്തു വച്ചിരിക്കുന്ന പുളി പിഴിഞ്ഞെടുത്ത വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക.. മറ്റൊരു അടുപ്പിൽ പാൻ ചൂടാക്കി തേങ്ങ വറുത്ത് ബ്രൗൺ നിറമാകുമ്പോൾ യഥാക്രമം മൂന്നാമത്തെ ചേരുവകൾ ചേർത്ത് ചൂടാക്കി , ബ്ലെണ്ടറിൽ പൊടിക്കുകയോ അരകല്ലിൽ അരച്ച് എടുക്കുകയോ ചെയ്യുക.. ഈ അരപ്പ് വേവിച്ച മുരിങ്ങക്കായിൽ ചേര്‍ത്ത് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് തിളപ്പിക്കുക..1 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി നാലാമത്തെ ചേരുവകൾ താളിച്ച് ചേർക്കുക.. വളരെ സ്വാദിഷ്ടമായ തീയൽ റെഡി.. എല്ലാവരും പരീക്ഷിച്ചു നോക്കുമല്ലോ !

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.

    Exit mobile version