നെയ് ചോർ (Ghee Rice)
നെയ് ചോർ ( ghee rice )
തയ്യാറാക്കിയത്:- ഷർന ലത്തീഫ്
ഇന്നലെ ആരോ നെയ് ചോർ recipe ചോദിച്ചിരുന്നു .
ബസ്മതി റൈസ് – 3 കപ്പ്
ചൂട് വെള്ളം – 6 കപ്പ്
നെയ്യ് – 2 spoon
നാരങ്ങ – 1
സവോള അരിഞ്ഞത് – 1
പട്ട , ഗ്രാമ്പു , ഏലക്ക , കുരുമുളക്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – അര ടി സ്പൂൺ ( optional )
കാരറ്റ് slices – അര കപ്പ് ( optional )
നട്സ് , കിസ്സ്മിസ്
മല്ലിയില
ഉപ്പു
പാനിൽ നെയ്യൊഴിച്ച് ചൂടാവുമ്പോൾ പട്ട , ഗ്രാമ്പു , ഏലക്ക , കുരുമുളക് ,സവോള , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , കാരറ്റ് ഇത്രേം ചേർത്ത് വഴറ്റിയ ശേഷം അരി ചേർത്ത് 5 മിനിറ്റ് വഴറ്റുക .ചൂട് വെള്ളം , നാരങ്ങ നീര് , ഉപ്പു ചേർത്ത് ചെറിയ തീയിൽ അടച്ചു വെച്ച് വേവിക്കുക .ഇടയ്ക്കു പൊടിഞ്ഞു പോകാതെ ഇളക്കി കൊടുക്കണം .മല്ലിയില ചേർക്കുക .വെള്ളം നന്നായി വറ്റിയതിനു ശേഷം തീ ഓഫ് ചെയ്യാം .ലാസ്റ്റ് നട്സ് , കിസ്സ്മിസ് , സവോള വറുത് ഇടാം .
Thnx…

posted by Partha Sarathi on June 26, 2017
കൊള്ളാം നന്നായിട്ടുണ്ട് ചോറ് ഒട്ടിപ്പിടിക്കാതെ ഇരിക്കാൻ നോക്കണം