ഇഞ്ചി തൈരു (Ginger Curd)
ഇഞ്ചി തൈരു-
ഇത് ഞാൻ മുൻപെ പോസ്റ്റ് ചെയ്തിട്ട് ഉണ്ട്,
വളരെ സ്വാദിഷ്ടവും എന്നാൽ വളരെ എളുപ്പവും ആയ ഒരു കറി ആണു ഇത്.ഇതൊരു കുഞ്ഞു റെസിപ്പി ആണു.അല്ലെങ്കിൽ റെസിപ്പി എന്നു പറയാനാകുമോ എന്നു അറിയില്ല…എന്തായാലും നോക്കാം.
ഊണിനു ഇഞ്ചി തൈരു ഉണ്ടെങ്കിൽ മറ്റൊന്നും ഇല്ലെങ്കിലും നമ്മുക്കു കറി കളുടെ കുറവു ഫീൽ ചെയ്യില്ല. രുചി അടിപൊളി അല്ലെ ,അതാ. മടി ഉള്ളപൊഴും , സമയം കുറവു ആണെങ്കിലും ഉണ്ടാക്കാൻ
പറ്റിയ ഒന്നു ആണു ഇത്.അറിയാതവർക്കു സഹായകമാകും ന്നു കരുതുന്നു.
പലരും പല വിധതിൽ ഉണ്ടാക്കുന്നെ കണ്ടിട്ട് ഉണ്ട്
ഞാൻ 3 വിധതിൽ ഉണ്ടാക്കാറുണ്ട് അതിന്റെ എല്ലാം റെസിപ്പി എങ്ങനെ എന്നു നോക്കാം.
ഇഞ്ചി : 2 – 3 ടീസ്പൂൺ കൊത്തി
അരിഞത്.
തൈരു : 1 കപ്പ്
പച്ചമുളക് :3 -4 എണ്ണം
എണ്ണ,ഉപ്പ്, കടുക്- പാകത്തിനു
കറി വേപ്പില – 1 തണ്ട്
വറ്റൽ മുളക്- 2
1st method
ഇഞ്ചി അരിഞ്ഞതും ,പച്ചമുളകു വട്ടതിൽ അരിഞതും ,കറി വേപ്പില, ഉപ്പു ഇവ ഒരു മിച്ച് നന്നായി കൈ കൊണ്ട് ഞെരുടി 15 മിനുട്ട് വക്കുക, ശെഷം തൈരു ചെർതു ഉപയൊഗിക്കാം.
2nd method
മേൽ പറഞ്ഞ പോലെ ചെയ്ത ശേഷം പാനിൽ കുറച്ച് എണ്ണ ചൂടാക്കി കടുകു, വറ്റൽ മുളക്, കറി വേപ്പില ഇവ താളിച്ച് ചേർത്ത് ഉപയോഗിക്കാം.
3rd method
എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച് ഇഞ്ചി, പച്ച മുളകു,കറി വേപ്പില,വറ്റൽമുളക് ഇവ ചേർത്ത്
ഒന്നു മൂപ്പിചു തൈരിലെക്കു ചേര്ത്തു പാകത്തിനു ഉപ്പും ചേര്ത്തു ഉപയോഗിക്കാം.
അപ്പൊ ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഇഞ്ചി തൈരു റെഡിയായേ… എല്ലാരും ഈ കുഞ്ഞു കറി ട്രൈ ചെയ്യുമല്ലൊ അല്ലെ….
By:- Lakshmi Prasanth
posted by Damodharan Damu Damodharan Damu on January 13, 2017
Superb