ഹൈദ്‌രാബാദ് ദം ബിരിയാണി (Hyderabad Dum Biriyani)

By : | 0 Comments | On : December 1, 2016 | Category : Uncategorized

ഹൈദ്‌രാബാദ് ദം ബിരിയാണി

തയ്യാറാക്കിയത്:- നിമിഷ വിജേഷ്

ചിക്കന്‍ – 2kg
തക്കാളി – 2 എണ്ണം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 2 ടേബിള്‍ സ്പൂണ്‍
പച്ചമുളക് പേസ്റ്റ് – 2 1/2 ടേബിള്‍ സ്പൂണ്‍
മുളക് പൊടി – 1 സ്പൂണ്‍
മല്ലിപൊടി – 1 സ്പൂണ്‍
മഞ്ഞള്‍ പൊടി – 1/2 സ്പൂണ്‍
കട്ടിയുള്ള തൈര് – 1/2 കപ്പ്
ചെറുനാരങ്ങാ നീര് – 2 സ്പൂണ്‍
മല്ലിയില, പുതിനയില അരിഞ്ഞത് – 1/2 കപ്പ്
ഹൈദരാബാദ് ബിരിയാണി മസാല – 5 സ്പൂണ്‍
ഉപ്പ്

ഹൈദ്രബാദ് ബിരിയാണി മസാല ഉണ്ടാക്കുന്നതിന്:

ഏലക്ക – 4 എണ്ണം
മുഴുവന്‍ കുരുമുളക് – 1/2 സ്പൂണ്‍
പട്ട – 2 കഷ്ണം
ഗ്രാമ്പു – 8 എണ്ണം
ജാതിപതറി – 1
ജീരകം – 1സ്പൂണ്‍
ഇവ എല്ലാം കൂട്ടി നന്നായി പൊടിക്കുക.

മുകളില്‍ പറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും ചിക്കനില്‍ നന്നായി തേച്ചു പിടിപ്പിക്കുക. ഇതു 2 മണിക്കൂര്‍ മാറ്റിവെക്കുക.

ബസ്മതി അരി – 4 കപ്പ്
സബോള – 4
സജീരകം – 1 സ്പൂണ്‍
പട്ട – 4
ഗ്രാമ്പു – 6 എണ്ണം
ഏലക്ക – 8 എണ്ണം
ഉപ്പ് – ആവശ്യത്തിന്
മുഴുവന്‍ കുരുമുളക് – 1സ്പൂണ്‍
നെയ്യ് – ആവശ്യത്തിന്
വെള്ളം
അണ്ടിപ്പരിപ്പ്, മുന്തിരി – ആവശ്യത്തിന്

സബോള , അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ നെയ്യില്‍ വറുത്തു മാറ്റി വക്കുക.
ഒരു പാനില്‍ 2 സ്പൂണ്‍ നെയ്യ് ഒഴിച്ച് ചിക്കന്‍ ഇടുക. ഇതിലേക്ക് ഫ്രൈ ചെയ്ത പകുതി സബോളയും ഒരു തക്കാളി അരിഞ്ഞതും ചേര്‍ത്ത് വേവിക്കുക.
ഇനി അരി വേവിച്ചെടുക്കാം.
(അരി ഊറ്റി എടുക്കുന്ന രീതിയില്‍ ആണ് ) ഒരു പാത്രത്തില്‍ വെള്ളം ഒഴിച്ച് അതിലേക്കു പട്ട, ഗ്രാംപൂ, ഏലക്ക, സജീരകം, കുരുമുളക്, ജാതി പതറി , ഉപ്പ് ഇട്ടു വെള്ളം നന്നായി തിളപ്പിക്കുക. അതിലേക്കു അരി ഇട്ടു കൊടുക്കുക. 80% വേവു ആയാല്‍ അരി ഊറ്റി എടുക്കുക.
ഒരു അടി കട്ടിയുള്ള പാത്രത്തില്‍ കുറച്ചു നെയ്യ് ഒഴിക്കുക അതിലേക്കു വേവിച്ച ചിക്കന്‍ ഇടുക. അതിനു മുകളില്‍ ആയി അരി ഇടുക. സബോളയും അണ്ടിപ്പരിപ്പ്, മുന്തിരി ഫ്രൈയ് ചെയ്തതും മല്ലിയിലയും പുതിന ഇലയും ഇട്ടുകൊടുക്കുക. പാലില്‍ കുറച്ചു യെല്ലാ കളര്‍ ചേര്‍ത്ത് ഒഴിക്കുക. അങ്ങനെ ലെയര്‍ ആയി സെറ്റ് ചെയ്തു കനലിനു മുകളില്‍ അടച്ചു 15 മിനിറ്റ് വക്കുക.
ഇതു മിക്സ് ചെയ്തു
ചൂടോടെ സാലഡിന് കൂടെ വിളമ്പുക.

#സാലഡ്
****************
പുളി കുറഞ്ഞ കട്ട തൈര് – 1കപ്പ്
സബോള – 1 എണ്ണം
പച്ചമുളക് – 2 എണ്ണം
തക്കാളി – 1എണ്ണം
ഉപ്പ് – ആവശ്യത്തിന്
തൈരില്‍ അരിഞ്ഞു വെച്ച സബോളയും പച്ചമുളകും തക്കാളിയും ചേര്‍ത്ത് ഉപ്പും കൂട്ടി യോജിപ്പിച്ചെടുക്കുക

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.

    Exit mobile version