നാടൻ കോഴി കറി (Kerala Style Chicken Curry)
നാടൻ കോഴി കറി (Kerala Style Chicken Curry)
കുറെ ആയി ഒരു നോൺ വെജ് പോസ്റ്റ് ഇട്ടിട്ട്, അതു മറ്റൊന്നും അല്ലാട്ടൊ, ഞാനൊരു സസ്യാഹാരിയാണെ… പിന്നെ
കെട്ടിയോൻ ഒരു പാവമല്ലെന്നു വച്ച് വല്ല ആണ്ടിനും സംക്രാന്തിക്കും ഒക്കെ ചിക്കനും മീനും ഒക്കെ വാങ്ങി ഒന്നു ഉണ്ടാക്കി കൊടുക്കും.ഇത് തനി നാടൻ രീതിയിൽ ഉണ്ടാക്കിയ ഒരു കോഴി കറിയാണു… അപ്പൊ തുടങ്ങിയാലോ.
ചിക്കൻ – 750 ഗ്രാം
സവാള – 4 മീഡിയം വലുപ്പം
തക്കാളി – 2 നന്നായി പഴുത്തത്
പച്ചമുളക് -3 നെടുകെ കീറിയത്
ഇഞ്ചി – 1 മീഡിയം കഷണം
വെള്ളുതുള്ളി -8 അല്ലി
കുരുമുളക് – 12 -15 മണി
കറിവേപ്പില -2 തണ്ട്
കറുവ പട്ട – 1 കഷണം
ഗ്രാമ്പൂ -4
ഏലക്ക -2
പെരും ജീരകം -1/4 ടീസ്പൂൺ
തക്കോലം -1 ( optional)
മഞൾപൊടി -1/2 ടീസ്പൂൺ
മുളക് പൊടി -2 ടീസ്പൂൺ ( എരിവ് കൂടുതൽ വേണെൽ അളവ് കൂട്ടാം)
മല്ലിപൊടി -1 ടീസ്പൂൺ
ഉപ്പ്, എണ്ണ ,കടുക് – പാകത്തിനു
മല്ലിയില അരിഞത്- കുറച്ച് ( ഇത് നിർബന്ധമില്ല, ഞാൻ ഉപയോഗിച്ചിട്ട് ഇല്ല)
പുളിയുള്ള തൈരു – 2 ടീസ്പൂൺ ( പകരം നാരങ്ങാ നീരു ഇതെ അളവിൽ ചേർക്കാം)
തേങ്ങാ കൊത്ത് – 1 പിടി
കശുവണ്ടി പരിപ്പ് – 6-7 എണ്ണം ചെറുതായി അരിഞു വക്കുക.
ചിക്കൻ കഴുകി വൃത്തിയാക്കി ലേശം ഉപ്പ്, മഞൾപൊടി, മുളക്പൊടി , 1/2 മുറി നാരങ്ങ നീരു , 1 ടീസ്പൂൺ എണ്ണ., 1/4 ടീസ്പൂൺ ഗരം മസാല
ഇത്രെം നന്നായി പുരട്ടി പിടിപ്പിച്ച് 30 മിനുറ്റ് മാറ്റി വക്കുക.ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ കൂടുതൽ നല്ലത്.ഇല്ലെങ്കിൽ പുറത്ത് വച്ചാലും മതി.
ഇഞ്ചി, വെള്ളുതുള്ളി , കുരുമുളക്
കറുവപട്ട, ഗ്രാമ്പൂ, പെരുംജീരകം, ഏലക്ക,തക്കോലം
ഇവ മിക്സിയിലിട്ട് നന്നായി പേസ്റ്റായി അരച്ച് വക്കുക.
പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ കുറച്ച് എണ്ണ കൂടുതൽ ഒഴിച്ച് ചിക്കൻ ഇട്ട് ചെറുതായി ഒന്ന് ഫ്രൈ ആക്കി എടുക്കുക. ചിക്കൻ മുഴുവൻ ഇടാം.തീ കുറച്ച് വച്ച് ഇടകിടെ ഇളക്കി കൊടുക്കണം.അങ്ങനെ വേണം ചെറുതായി ഫ്രൈ ആക്കി എടുക്കാൻ.
ഇനി ചിക്കൻ ചെറുതായി ഫ്രൈ ആയി എണ്ണയിൽ നിന്ന് മാറ്റിയ ശേഷം അതെ എണ്ണയിൽ തന്നെ( അളവു കൂടുതൽ ആണെൽ കുറച്ച് എണ്ണ മാറ്റാം)കടുക്, 1 തണ്ട് കറിവേപ്പില ഇവ ചേർത്ത് മൂപ്പിച്ച ശേഷം ഇഞ്ചി വെള്ളുതുള്ളി ,മറ്റുള്ളവയും പേസ്റ്റാക്കിയത് ചേർത്ത് നന്നായി പച്ചമണം മാറുന്ന വരെ ഇളക്കി മൂപ്പിക്കുക.
പച്ചമണം നന്നായി മാറിയ ശേഷം പച്ചമുളക് ,തേങ്ങാകൊത്ത് ,കശുവണ്ടി
ഇവ ചേർത്ത് ഇളക്കുക.ശേഷം കനം കുറച്ച് അരിഞ സവാള ചേർത്ത് വഴറ്റുക.
സവാള നന്നായി വഴന്റ് വരുമ്പോൾ മഞൾപൊടി, മുളക്പൊടി, മല്ലിപൊടി, ഇവ ചേർത്ത് ഇളക്കുക.മല്ലിയില ഉപയോഗിക്കുന്നുണ്ടെങ്കിൽ പകുതി ഇപ്പോൾ ചേർത്ത് ഇളക്കാം.
പൊടികളുടെ പച്ചമണമൊക്കെ മാറി നന്നായി മൂത്ത് നിറം മാറി കഴിയുമ്പോൾ പൊടിയായി അരിഞ തക്കാളി ചേർത്ത്, പാകത്തിനു ഉപ്പും ചേർത്ത് ഇളക്കുക.
തക്കാളി നന്നായി വഴന്റ്, വെള്ളമൊക്കെ പുറത്ത് വന്ന പരുവം ആകുമ്പോൾ തൈരു ചേർത്ത് ഇളക്കി 2 മിനുറ്റിനു ശേഷം ചെറുതായി ഫ്രൈ ആക്കിയ ചിക്കൻ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ശേഷം വെള്ളം വേണ്ടത്ര മാത്രം ,അളവിൽ ഇളം ചൂടുവെള്ളം ചേർത്ത് നന്നായി ഇളക്കി അടച്ച് വച്ച് വേവിക്കുക.
നന്നായി തിള വന്ന് കുറുകി എണ്ണ തെളിയുന്ന പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യാം.താല്പര്യമുള്ളവർക്കു ലേശം ചിക്കൻ മസാലയോ, മീറ്റ് മസാലയോ അവസാനം ചേർത്ത് ഇളക്കാവുന്നതാണു…മല്ലിയില മേലെ തൂകാം.
15 മിനുറ്റ് അടച്ച് വച്ച ശേഷം ഉപയോഗിക്കാം.ചോറ്, ചപ്പാത്തി, ഇടിയപ്പം,പത്തിരി, നെയ്യ് ചോറ്,അപ്പം നാൻ എന്നിവക്കെല്ലാം നല്ല ഒരു കോമ്പിനേഷനാണു ഈ കറി. അപ്പൊ എല്ലാരും ഉണ്ടാക്കി നോക്കുമല്ലൊ…
By:- Lakshmi Prasanth
posted by Safeeramuhammed Mc on February 7, 2017
posted by Santhi Sriram Nair on February 7, 2017
Can I hv the receipe in english pls
posted by Lathika Mnm on February 7, 2017
posted by Damodharan Damu Damodharan Damu on February 7, 2017
Superb
posted by Shabna Shabi on February 7, 2017
?