മാമ്പഴ പുളിശേരി (Mango Pulissery)
മാമ്പഴ പുളിശേരി
ഈസ്റ്റേണ്‍ മലയാള പാചകം ഓണക്കലവറ 2016 പാചക മത്സരം
മത്സരാര്‍ത്ഥി: രമ ഹരി
സാമ്പാറിനൊപ്പം ഓണസദ്യയില്‍ പ്രാധാന്യം ഉള്ള ഒരു വിഭവമാണ് “മാമ്പഴ പുളിശ്ശേരി”. കേരളത്തിന്റെ തനതു വിഭവമായ ഇതിനെ മിക്കവാറും എല്ലാവര്ക്കും ഇഷ്ടമാണ്.
വേണ്ട സാധനങ്ങള്‍
മാമ്പഴം – 4 എണ്ണം ( നല്ലവണ്ണം പഴുത്തത്)
തേങ്ങ – ഒന്നര കപ്പ് (ചിരകിയത് )
ചുവന്ന മുളക് – 6 എണ്ണം
ഉലുവ – കാല് സ്പൂണ്‍
കടുക് – ഒരു സ്പൂണ്‍
എണ്ണ – 2 സ്പൂണ്‍
കറിവേപ്പില – 1 തണ്ട്
ശര്‍ക്കര – 1 ചെറിയ കഷ്ണം
മഞ്ഞള്‍ പൊടി – അര സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്.
ഉണ്ടാക്കുന്ന രീതി
മാമ്പഴം ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് വെള്ളവും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് വേവിക്കുക. ഒരുപാന്‍ അടുപ്പില്‍ വച്ച് 4 ചുവന്ന മുളകും ഉലുവയും വറുത്തെടുക്കുക.ഇത് തേങ്ങയും കൂട്ടി നന്നായി അരച്ചെടുക്കുക.അരച്ച കൂട്ട് വെന്ത മാമ്പഴത്തിലേക്ക് ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പും ഒരു കഷ്ണം ശര്‍ക്കരയും ചേര്‍ക്കുക. പതഞ്ഞു വരുമ്പോള്‍ വാങ്ങുക. തിളയ്ക്കരുത്. 2 ചുവന്ന മുളകും കടുകും നാലഞ്ച് ഉലുവയും കറിവേപ്പിലയും എണ്ണയില്‍ വറുത്തിടുക .മാമ്പഴപ്പുളിശ്ശേരി തയ്യാര്‍.
NB :- തൈര് ചേര്‍ത്തും അല്ലാതെയും ഉണ്ടാക്കാറുണ്ട്. ചെറിയ തോതില്‍ പുളിവേണം എന്നുണ്ടെങ്കില്‍ ഒരു കപ്പ് ഉടച്ച തൈര് ചേര്‍ക്കാം. മധുരം മുന്നിട്ടു നില്‍ക്കണം എങ്കില്‍ തൈര് ചേര്‍ക്കണ്ട.
(EMPOK #47)
