Mixed Fruit Sarbath/മിക്സഡ് ഫ്രൂട്ട് സർബത്ത്
Mixed Fruit Sarbath/മിക്സഡ് ഫ്രൂട്ട് സർബത്ത്
തയ്യാറാക്കിയത് :സ്നേഹ ധനൂജ്
ചൂട് കാലത്തു, പഴങ്ങൾ, പഴച്ചാറുകൾ ഒക്കെ കൂടുതൽ ആയിട്ടു കഴിക്കുന്നത് ശരീരത്തെ തണുപ്പിക്കാൻ സഹായിക്കുന്നു എന്നത് പോലെ ദാഹമകറ്റാനും നല്ലതാണു, ദാഹമകറ്റാനും, ഉള്ളം തണുപ്പിക്കാനും പറ്റിയ ഒരു ഡ്രിങ്ക് ആണ് ഫ്രൂട്ട് സർബത്ത്,
വീഡിയോ കാണാൻ :
https://youtu.be/k7Xqg21_Nw4
#റെസിപ്പി
ചേരുവകൾ
മാങ്ങാ
പീച്ച്
ആപ്പിൾ – 3 ഉം ഓരോന്ന് വീതം എടുത്ത്
ചെറിയ കഷ്ണങ്ങൾ ആക്കി കട്ട് ചെയ്യുക
ചെറുപഴം – 2 എണ്ണം ചെറുതായി അരിഞ്ഞത്
(ചിക്കു, തണ്ണിമത്തൻ അങ്ങനെ നിങ്ങൾക്ക് ഇഷ്ടമുള്ള ഫ്രൂട്സ് ചേർക്കാം )
നന്നാറി സിറപ്പ് – 1/4 കപ്പ്
തണുത്ത വെള്ളം – ആവശ്യത്തിന്
ഐസ് ക്യൂബ്സ് – ക്രഷ് ചെയ്തത്
പഞ്ചസാര – 2 ടീസ്പൂൺ
ചെറുതായി അരിഞ്ഞു വെച്ച ഫ്രൂട്സ് പഞ്ചസാര ചേർത്ത് നന്നായി ഉടച്ചെടുക്കുക, ഇതിലേക്കു നന്നാറി സിറപ്പ് കൂടെ ചേർത്ത് യോജിപ്പിക്കുക
സെർവിങ് ഗ്ലാസ്സിലേക് തയ്യാറക്കി വെച്ച പഴങ്ങളുടെ മിശ്രിതം പകുതി നിറയുന്ന തരത്തിൽ ചേർക്കുക, ഐസ് ക്യൂബ്സ് ഇട്ട് കൊടുത് ആവശ്യത്തിന് വെള്ളവും ചേർത്ത്, ഒന്ന് ഇളക്കി യോജിപ്പിക്കുക, തണുപ്പോടെ കൂടെ സെർവ് ചെയ്യാം
