നവരത്ന കുറുമ (Navaratna Kuruma)
നവരത്ന കുറുമ
÷÷÷÷÷÷÷÷÷÷÷÷÷
തയ്യാറാക്കിയത്:- ആശ അബു
[ഇത് ഒരു നോര്‍ത്ത് ഇന്ത്യന്‍ ഡിഷാണ്.ഞാന്‍ എെന്റ
രീതിയില്‍ ആണ് ഉണ്ടാക്കിയത്]
ചേരുവകള്‍
******************
പനീര്‍ -200gm
്ഗ്രീന്പീസ്-1/2കപ്പ്(കുതിര്‍ത്തത്)
ഉരുളക്കിഴങ്ങ് -1(ചെറിയ കഷ്ണങ്ങളാക്കിയത്)
സവാള -2
തക്കാളി -1(കഷ്ണങ്ങളാക്കിയത്)
ആപ്പിള്‍ -1/4കപ്പ്
പൈനാപ്പിള്‍ 1/4കപ്പ്
പച്ചമുളക് -2
മുളകുപൊടി -1spoon
മല്ലിപ്പൊടി 1/2spoon
മഞ്ഞപ്പൊടി ഒരു നുള്ള്
ഗരംമസാല -1/2spoon
്ഫ്രഷ്രകീം -1/2കപ്പ്
അണ്ടിപരിപ്പ് -15
മുന്തിരി -5-7
നെയ്യ്,ഉപ്പ് -പാകത്തിന്
പാന്‍ അടുപ്പില്‍ വച്ച് നെയ്യ് ഒഴിക്കുക.സവാള അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക.ബ്രൗണ്‍ നിറം ആയിതുടങ്ങുപോള് പൊടികള്‍ ചേര്‍ക്കുക .നല്ലപോലെ യോജിപ്പിച്ച് തീ അണയ്ക്കുക.തണുത്ത ശേഷംമിക്സ്ിയില് നല്ലപോലെ അരയ്ക്കുക.
കുക്കറില്‍ ഉരുളക്കിഴങ്ങ്,പീസ്ഇവ വേവിക്കുക.
പാനില്‍ നെയ്യ് ഒഴിച്ച് ആപ്പിള്‍,പൈനാപ്പിള്‍ ഒന്ന് വഴറ്റുക.ഇതിലേക്ക് പനീര്‍ കഷ്ണങ്ങള്‍ ഇട്ട് അരച്ച കൂട്ടും തക്കാളിയുംചേര്ത്ത് അല്പംവെള്ളവും ഒഴിച്ച് വേവിക്കുക.തിള വന്ന ശേഷം അണ്ടിപ്പരിപ്പ്(10എണ്ണം ചൂടുവെള്ളത്തില്‍ കുതിര്‍ത്ത് അരച്ചെടുക്കുക)ഇതും ്രകീം ചേര്‍ത്ത് തീ അണയ്ക്കുക .
ഹെല്‍ത്ത് ശ്രദ്ധിക്കുന്നവര്‍ സവാള വഴറ്റാന്‍ എണ്ണ ഉപയോഗിക്കുക.തക്കാളി കഷ്ണങ്ങള്‍ ഇഷ്ടമില്ലാത്തവര്‍ സവാളക്കൊപ്പം ചേര്‍ത്ത് അരച്ചെടുക്കുക.
