ഓണക്കാല പാചകമത്സരം

By : | 0 Comments | On : August 22, 2016 | Category : Uncategorized

പ്രിയമുള്ളവരെ, നിങ്ങള്‍ക്കായി ഈ ഓണക്കാലത്ത് മലയാള പാചകം അവതരിപ്പിക്കുന്നു ഓണവിഭവങ്ങള്‍ക്കു മാത്രമായി ഒരു പാചകമത്സരം, നിരവധി സമ്മാനങ്ങള്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു 🙂

* മത്സരത്തിന്റെ പേര് നിങ്ങള്‍ക്ക് തീരുമാനിക്കാം, പേര് നിര്‍ദേശിക്കാനായി മലയാള പാചകം ഗ്രൂപ്പിലുള്ള പോസ്റ്റില്‍ 24-08-2016 വരെ ഓപ്ഷന്‍ നല്‍കാം, മറ്റുള്ളവരുടെ പോസ്റ്റില്‍ വോട്ട് ചെയ്യാം. (ലിങ്ക്: https://goo.gl/e5pd7j ) നിലവില്‍ ഗ്രൂപ്പില്‍ അംഗമല്ലാത്തവര്‍ക്ക് ഗ്രൂപ്പില്‍ ചേര്‍ന്ന ശേഷം വോട്ട് ചെയ്യാം.
* ഓണസദ്യയ്ക്കായുള്ള ഏതൊരു വിഭവവും നിങ്ങള്‍ക്ക് ഈ മത്സരത്തില്‍ സമര്‍പ്പിക്കാം.
* വിഭവത്തിന്റെ പേര്, ലഘു വിവരണം, ചേരുവകള്‍, തയ്യാറാക്കുന്ന വിധം, വിഭവത്തെ പറ്റി പ്രത്യേകം ശ്രദ്ധിക്കാനുള്ള കാര്യങ്ങള്‍ എന്നിവ ഇതേ ക്രമത്തില്‍ പരിപൂര്‍ണ മലയാളത്തില്‍ അക്ഷര തെറ്റില്ലാതെ വേണം നല്‍കാന്‍.
* ഇവ മലയാള പാചകം ഫേസ്ബുക് പേജിലേക്ക് നേരിട്ട് മെസ്സേജ് ചെയ്യുക. മത്സരത്തിനായുള്ള വിഭവം എന്ന് പ്രത്യേകം പറയുകയും വേണം.
* വിഭവങ്ങള്‍ 24-08-2016 മുതല്‍ 12-08-2016 വരെ സ്വീകരിക്കും.
* പൂര്‍ണമായും നിങ്ങളുടെ വിഭവങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത മാനിച്ചായിരിക്കും വിധി നിര്‍ണ്ണയം. പേജില്‍ പോസ്റ്റ് ചെയ്യുന്ന നിങ്ങളുടെ വിഭവത്തിന് ലഭിക്കുന്ന ഓരോ ലൈകും നിങ്ങള്‍ക്ക് ഓരോ പോയിന്റും ഓരോ ഷെയറും നിങ്ങള്‍ക്ക് 2 പോയിന്റ് വീതവും നേടിത്തരുന്നു. വിജയികളെ തിരുവോണ നാളില്‍ പ്രഖ്യാപിക്കും.
* സമ്മാനങ്ങള്‍ നല്‍കാനായി സ്പോണ്‍സര്‍മാരെ ക്ഷണിക്കുന്നു. 24-08-2016 നുള്ളില്‍ ഞങ്ങളെ ബന്ധപ്പെടാന്‍ അപേക്ഷ. മലയാള പാചകം പേജിലേക്ക് മെസ്സേജ് ചെയ്യുകയോ mpachakam@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.
* സ്പോണ്‍സര്‍മാരെ തീരുമാനിച്ച ശേഷം സമ്മാന വിവരങ്ങള്‍ അടുത്ത പോസ്റ്റില്‍ പ്രസിദ്ധീകരിക്കും.

ദയവായി നിങ്ങള്‍ക്കുള്ള സംശയങ്ങള്‍ താഴെ കമന്റ്സ് വിഭാഗത്തില്‍ ചോദിക്കുക. ഏവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട് ,
നിങ്ങളുടെ സ്വന്തം,
മലയാള പാചകം കൂട്ടായ്മ
mpbk.mystagingwebsite.com

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.

    Exit mobile version