പനീർ കാപ്സിക്കം മസാല (Paneer Capsicum Masala)

By : | 0 Comments | On : December 17, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


പനീർ കാപ്സിക്കം മസാല
തയ്യാറാക്കിയത്:-ദേവകി അനിൽകുമാർ

പനീർ കഷണങ്ങൾ – 200gr
കാപ്സിക്കം മൂന്നു കളർ ചെറിയ ചതുര കഷണങ്ങളാക്കിയത് – 1 കപ്പ്
സവാള അരച്ചത് – മൂന്ന് സവാളയുടേത്
ഇഞ്ചി അരച്ചത് – 1 tsp
വെളുത്തുള്ളി അരച്ചത്-1tsp
തക്കാളി അരച്ചത് – ഒരു വലിയ തക്കാളി
അണ്ടിപരിപ്പ് അരച്ചത് – 10 എണ്ണം
പച്ചമുളക് നടുവേ കീറിയത് – 5
മുളകുപൊടി – 2 tsp
കസൂരി മേത്തി – ഒരു നുള്ള്
ഗരം മസാല – 1 tsp
ജീരകം – 1 tsp
ഉപ്പ് ആവശ്യത്തിന്
എണ്ണ ആവശ്യത്തിന്
ചീനച്ചട്ടി ചൂടാകുമ്പോൾ എണ്ണയൊഴിച്ച് കാപ്സിക്കo ഒന്നു വഴറ്റി മാറ്റി വയ്ക്കുക. അതിലേക്ക് ജീരകം ഇട്ട് പൊട്ടുമ്പോൾ അരച്ച ഇഞ്ചിയും, വെളുത്തുള്ളിയും, പച്ചമുളകം ഇട്ടു മൂപ്പിക്കുക. അതിലേക്ക് സവാള ചേർത്ത് ഇളം ബ്രൗൺ നിറമാകുമ്പോൾ അതിൽ മുളകുപൊടിയും, ഗരം മസാലയും ഉപ്പും ചേർത്ത് നന്നായി ഇളക്കി ചേരുവ മൂക്കുമ്പോൾ രണ്ടു കപ്പു വെള്ളവും ചേർത്ത് നന്നായി ഇളക്കുക. തിളക്കുമ്പോൾ അണ്ടിപരിപ്പ്, തക്കാളി അരച്ചതും ചേർത്ത് കുറുകി വരുമ്പോൾ അതിലേക്ക് പനീർ കഷണങ്ങൾ ചേർത്ത് അഞ്ചു മിനിട്ട് വേവിക്കുക. കസൂരി മേത്തിയും നേരത്തേ മാറ്റിയ കാപ്സിക്കവും ചേർത്ത് വാങ്ങി മല്ലിയില വിതറുക.,,,,,

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.

    Exit mobile version