പപ്പായ തോരൻ (Papaya Thoran)

By : | 1 Comment | On : December 18, 2016 | Category : Uncategorized


പപ്പായ തോരൻ
തയ്യാറാക്കിയത്:- മുനീറ സഹീർ

പപ്പായ – 2 കപ്പ്
സവാള – 1 വലുത് (ചെറിയ ഉള്ളിയും ചേർക്കാം)
വെളുത്തുള്ളി – 4 അല്ലി
പച്ചമുളക് – 2, 3 എണ്ണം
തേങ്ങ ചിരകിയത് – 1/2 കപ്പ്
ജിരകം – 1/2 ടിസ്പൂൺ
മുളക്പൊടി – 1 ടിസ്പൂൺ
മഞ്ഞൾപൊടി – 1/2 ടിസ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
കടുക് – 1/2 ടിസ്പൂൺ
വറ്റൽമുളക് – 2 – 3 എണ്ണം
എണ്ണ / വെളിച്ചെണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്

പപ്പായ ചെറിയ കഷണങ്ങളായി മുറിച്ച് ഉപ്പും, വെളളവും, മഞ്ഞൾപൊടിയും ചേര്‍ത്ത് വേവിച്ച് മാറ്റി വെക്കുക….

തേങ്ങയും പച്ചമുളക്, കുറച്ച് കറിവേപ്പില, ജിരകം ചേര്‍ത്ത് ചതച്ച് (crush) വെക്കുക….

പാനിൽ എണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടിക്കുക…. വറ്റൽമുളക്, കറിവേപ്പില ചേർക്കുക…. സവാള, വെളുത്തുള്ളി അരിഞ്ഞത് ഇട്ട് വഴറ്റുക…. ബ്രൗൺ നിറമായാൽ ചതച്ച് വെച്ച തേങ്ങയും, മുളകുപൊടി ചേര്‍ത്ത് നന്നായി വഴറ്റി…. വേവിച്ച് വെച്ച പപ്പായ ചേര്‍ത്ത് നന്നായി ഇളക്കി 2,3 മിനിറ്റ് ചെറിയ തീയിൽ വേവിക്കുക…. പാത്രത്തിലേക്ക് മാറ്റി ചോറിന്റെ കൂടെ വിളമ്പാം….

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Bindu Balakrishnan on March 31, 2016

      nice

        Reply

    Leave a Reply

    Your email address will not be published.

    Exit mobile version