പഴം പ്രഥമന്‍ (Pazham Pradhaman)
പഴം പ്രഥമന്‍
ഈസ്റ്റേണ്‍ മലയാള പാചകം ഓണക്കലവറ 2016 പാചക മത്സരം
മത്സരാര്‍ത്ഥി:-ബിന്ദു പരുത്തിപ്ര
നേന്ത്രപ്പഴം കൊണ്ട് പരമ്പരാഗത രീതിയില്‍ ഒരു പ്രഥമന്‍ ഉണ്ടാക്കാം
ചേരുവകള്‍:
———————
നന്നായി പഴുത്ത നേന്ത്രപഴം-1കിലോ
ശര്‍ക്കര -1/2 കിലോ
തേങ്ങാപാല്‍—5തേങ്ങയുടെ 1,2,3 പാല്
തേങ്ങാക്കൊത്ത്—ഒരു മുറി തേങ്ങയുടെ
ചുക്കുപൊടി -1/2 സ്പൂണ്‍
പാചകം ചെയ്യുന്ന വിധം:
പഴം ആവിയില്‍ പുഴുങ്ങി എടുക്കുക.തണുത്ത ശേഷം ഉള്ളിലെ അരി കളഞ്ഞു മിക്സിയില്‍ അരച്ചെടുക്കുക.അതിനു ശേഷം 2 സ്പൂണ്‍ നെയ്യും 2 ശര്‍ക്കരയും ചേര്‍ത്ത് നന്നായി വരട്ടി എടുക്കുക.
വരട്ടിയ പഴം മൂന്നാം പാലില്‍ അയയ്ക്കുക. പത്ത് നിമിഷം ഇളക്കി, യോജിപ്പ് വന്ന ശേഷം രണ്ടാം പാലും ശര്‍ക്കര പാനിയും ചേര്‍ത്ത് തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിയ്ക്കുക. ഏകദേശം ഇരുപത്തി അഞ്ച് മിനിറ്റ് കഴിഞ്ഞാല്‍ വെള്ളം വറ്റി പാകം വന്ന് കുമിളകള്‍ വരാന്‍ തുടങ്ങും. അപ്പോള്‍ തീ കെടുത്തി ഒന്നാം പാല് ചേര്‍ത്ത് മൂന്ന് മിനിറ്റ് ഇളക്കിക്കൊണ്ടിരിയ്ക്കുക. ചുക്ക്പൊടി ചേര്‍ത്ത്, തേങ്ങാ കൊത്ത് നെയ്യില്‍ വറുത്ത് ചേര്‍ക്കുക.
(EMPOK #66)
