ചീര കട്ലറ്റ് (Spinach Cutlet)
2016-05-13- Cuisine: കേരളം
- Course: 4 മണി പലഹാരം
- Skill Level: എളുപ്പം
-
ഇഷ്ടപ്പെട്ടവയിലേക്ക് ചേര്ക്കുക
- Servings: അതെ
- Ready In: 30m
Average Member Rating
(4 / 5)
5 People rated this recipe
Related Recipes:
വളരെ ഹെൽത്തിയായ ഒരു കട്ലറ്റ് ആയാലൊ? ചീര വച്ച് ഒരു കട്ലറ്റ്, പിന്നെ ഇതു ഉണ്ടാക്കിയത് എണ്ണയിൽ ഇട്ട് പൊരിച്ചല്ല.ദോശ കല്ലിൽ വച്ചാണു.അതു ഇതിനെ കൂടുതൽ ഹെൽത്തിയാക്കും.പിന്നെ ഹെൽത്തിന്നു കേൾക്കുമ്പോൾ സ്വാദുണ്ടാകുമൊന്ന് സംശയിക്കണ്ട,അടിപൊളി സ്വാദുള്ള ഒരു വിഭവം കൂടി ആണിത്.
Ingredients
- ചീര (ചുവപ്പ്,പച്ച) - 2 കപ്പ്
- ഉരുളകിഴങ്ങ് -1 വലുത്
- സവാള -1
- ഇഞ്ചി- വെള്ളുതുള്ളി അരിഞത്-1/2 റ്റീസ്പൂൺ
- കുരുമുളക്പൊടി -1 റ്റീസ്പൂൺ
- പച്ചമുളക് -2
- സ്വീറ്റ് കോൺ - 1 പിടി( നിർബന്ധമില്ല)
- ഗരം മസാല -1/4 റ്റീസ്പൂൺ
- ഉപ്പ്,എണ്ണ -പാകത്തിനു
- മഞൾപൊടി-2 നുള്ള്
- കോൺഫ്ലോർ - 1/2 റ്റീകപ്പ്
- ബ്രെഡ് പൊടി/ റസ്ക് പൊടി -1 കപ്പ്
Method
Step 1
ഉരുളകിഴങ്ങ് ലെശം ഉപ്പ് ചേർത് വേവിച്ച് ഉടച്ച് വക്കുക.
Step 2
പാനിൽ കുറച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെറുതായി അരിഞ സവാള,പച്ചമുളക്, ഇഞ്ചി വെള്ളുതുള്ളി ഇവ ചേർത്ത് വഴറ്റുക
Step 3
വഴന്റ് വരുമ്പോൾ ചെറുതായി അരിഞ ചീരയില (തണ്ട് വേണം ന്ന് ഇല്ല) ,സ്വീറ്റ് കോൺ ഇവ ചേർത്ത് വഴറ്റുക.
Step 4
മഞൾപൊടി, കുരുമുളക് പൊടി ഇവ ചേർത് ഇളക്കി നന്നായി വഴറ്റി വേവിച്ച് ഉടച്ച് വച്ചിരിക്കുന്ന ഉരുളകിഴങ്ങ് കൂടി ചേർത്ത് ഇളക്കി പാകത്തിനു ഉപ്പ്,ഗരം മസാല ഇവ കൂടെ ചേർത്ത് ഇളക്കുക.
Step 5
3 മിനുറ്റ് ശെഷം തീ ഓഫ് ചെയ്യാം.
Step 6
കോൺഫ്ലോർ കുറച്ച് വെള്ളം ചേർത്ത് ദോശ മാവിന്റെ അയവിൽ കലക്കി വക്കുക.
Step 7
ചീര കൂട്ട് കുറെശെ എടുത്ത് കട്ലറ്റിന്റെ ഷേപ്പിൽ ആക്കി ആദ്യം കോൺഫ്ലൊറിൽ മുക്കി പിന്നെസ് റസ്ക്പൊടിയിൽ പൊതിഞ് എടുക്കുക
Step 8
ദോശ കല്ലിൽ കുറച്ച് എണ്ണ തടവി കട്ലറ്റുകൾ വച്ച് തിരിച്ചും മറിച്ചും ഇട്ട് മൊരീച്ച് വേവിച്ച് എടുക്കുക.
Step 9
നല്ല ഹെൽത്തിയായ ,രുചികരമായ ചീര കട്ലറ്റ് തയ്യാർ.എല്ലാരും ഉണ്ടാക്കി നോക്കണം
posted by Sackariya on October 23, 2016
കോണ്ഫ്ലോര്, റസ്ക്പൊടി എന്താണ്?