തട്ടിൽ കുട്ടി ദോശ , ഗാർലിക് ചട്ണി (Thattil Kutti Dosa & Garlic Chutney)

By : | 0 Comments | On : June 14, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

തട്ടിൽ കുട്ടി ദോശ , ഗാർലിക് ചട്ണി (Thattil Kutti Dosa & Garlic Chutney)

തയ്യാറാക്കിയത്:- ഷർന ലത്തീഫ്

ഇന്ന് നമുക്ക് വളരെ എളുപ്പത്തിൽ തയ്യാർ ആക്കാവുന്ന തട്ടിൽ കുട്ടി ദോശയും ഗാർലിക് ചട്ണിയും എങ്ങനെയാ ഉണ്ടാക്കുന്നതെന്ന് നോക്കാം .കുട്ടി dosa ആയാലും , നെയ്‌ റോസ്റ്റ് ആയാലും , മസാല ദോശ ആയാലും ചൂടോടെ കഴിക്കാൻ നല്ല ടേസ്റ്റ് ആണ് . പിന്നെ ദോശ മാവിന് നല്ല മയം വരാൻ രണ്ടുമൂന്നു ടിപ് ഉണ്ട് .മാവു അരക്കുന്ന കൂട്ടത്തിൽ രണ്ടു ചെറിയ സ്പൂൺ ചോറോ , ഒരു ഇളം വേണ്ടക്കയോ , രണ്ടു ചെറിയ സ്പൂൺ അവലോ ഇതിൽ ഏതേലും ഒന്ന് ചേർത്ത് അരച്ചാൽ മതി .

പച്ചരി – 3 കപ്പ്‌
ഉഴുന്ന് – മുക്കാൽ കപ്പ്‌
ഉലുവ – 1 സ്പൂൺ
ചോർ – 2 സ്പൂൺ
പച്ചരിയും ഉഴുന്നും വേറെ വേറെ കുതിരാനിടുക . ഉഴുന്നിന്റെ കൂടെ ഉലുവയും ചേർക്കുക .ഒരു നാലഞ്ചു മണിക്കൂർ കഴിഞ്ഞു ഓരോന്നും അരച്ചെടുക്കുക .അധികം വെള്ളം ചേർക്കരുത് .ഉഴുന്ന് അരക്കുന്ന കൂട്ടത്തിൽ ചോർ ചേർക്കാം .എല്ലാം കൂടി മിക്സ്‌ ചെയ്തു ഓവർ നയ്റ്റ്‌ പുളിക്കാൻ വെച്ച് രാവിലെ ഉപ്പു ചേർത്ത് ചുട്ടെടുക്കാം .കുട്ടി ദോശ ആവുമ്പോൾ അധികം പരതണ്ട ആവശ്യമില്ല .

ഗാർലിക് ചട്ണി
തേങ്ങ – ഒരു കപ്പ്‌
പച്ചമുളക് – 2 എണ്ണം
വെളുത്തുള്ളി – 3 അല്ലി
ചുവന്നുള്ളി – 2
ഉപ്പു
കുറച്ചു വെള്ളം
എല്ലാം കൂടി മിക്സിയിൽ ഇട്ടു തരുതരുപ്പായി അരചെടുക്കാം .( ഞാൻ ഇവിടെ കുറച്ചു നീട്ടിയാണ് അരച്ചത്‌ ) വേണമെങ്കിൽ ചുവന്നുള്ളി , കറിവേപ്പില ചേർത്ത് കടുക് വറ ക്കാം .

thnx ….

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.

    Exit mobile version