കുമ്പളങ്ങ പായസം (White Gourd Payasam)
കുമ്പളങ്ങ പായസം
*****************************
ഈസ്റ്റേൺ മലയാള പാചകം ഓണക്കലവറ 2016 പാചക മത്സരം
മത്സരാർത്ഥി:- അഫ്സില ഷാഹിദ്
നമ്മൾ മലയാളികൾക് പായസം ഇല്ലാതെ എന്ത് ഓണ സദ്യ അല്ലെ.അപ്പോൾ ഈ ഓണത്തിന് വളരെ വ്യത്യസ്ഥമായ ഒരു പായസം ആയാലോ?ഇത് വളരെ ടേസ്റ്റി ആയുള്ള ഒരു പായസം ആണ്.
ആവശ്യമുള്ള സാദനങ്ങള്:
കുമ്പളങ്ങ തോലി കളഞ്ഞു ചതുരത്തിൽ ചെറുതായി അരിഞ്ഞത്-1 കപ്പ്
ചവ്വരി-1/4 കപ്പ്
ശര്‍ക്കര-ഒരു ഉണ്ട(മീഡിയം വലുപ്പം)
തേങ്ങയുടെ ഒന്നാം പാല്-1 കപ്പ്
തേങ്ങയുടെ രണ്ടാം പാല്-1 1/4 കപ്പ്
കശുവണ്ടി,മുന്തിരി-ആവശ്യത്തിനു
നെയ്യ്-2 ടീസ്പൂണ്‍
ചുക്ക്,ഏലക്ക,ചെറിയ ജീരകം എല്ലാം ഒരേ അളവില്‍ എടുത്ത് പൊടിച്ചത്-1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം:
കുമ്പളങ്ങ,ചവ്വരി ഇത് രണ്ടും കുറച്ചു വെള്ളം ഒഴിച്ച് വേവിക്കുക.ശര്‍ക്കര ഉരുക്കി അരിച്ചു വെക്കുക.കുമ്പളങ്ങ ചവ്വരി മുക്കാല്‍ വേവായി വെള്ളം വറ്റുമ്പോള്‍ ശര്‍ക്കര ഉരുക്കിയതു ഒഴിക്കുക.അത് തിളച്ചു കുറുകുമ്പോള്‍ 1/2 ടീസ്പൂണ്‍ നെയ്യ് ഒഴിക്കുക.എന്നിട്ട് നന്നായി ഇളക്കുക.നന്നായിട്ട് കുറുകുമ്പോള്‍ രണ്ടാം പാല് ഒഴിക്കുക.വീണ്ടും ഇളക്കി കുറുക്കുക.നന്നായിട്ട് കുറുകി വരുമ്പോള്‍ ചുക്ക്,ഏലക്ക,ജീരകം പൊടിച്ചത് ചേര്‍ക്കുക.ഇളക്കി യോചിപ്പിക്കുക.അവസാനം ഒന്നാം പാല് ഒഴിച്ച് ചൂടാക്കി തീ ഓഫ് ചെയ്യുക.1/2 ടീസ്പൂണ്‍ നെയ്യ് അതിലേക് ഒഴിച്ച് ഇളക്കുക.കശുവണ്ടി ,മുന്തിരി ബാക്കി നെയ്യില്‍ വഴറ്റി മൂപ്പിച്ചു പായസതിലെക് ചേര്‍ക്കുക.
*വെള്ളം ഒഴിക്കുമ്പോൾ ശ്രദിച്ചു ഒഴിക്കുക.കുമ്പളങ്ങാക് വെള്ളം ഉള്ളത്കൊണ്ട് വെള്ളം കൂടരുത്.
*തീ മീഡിയം ഫ്ളയിം ആയിരിക്കണം.ഇടക്ക് ഇളക്കിക്കൊണ്ടിരിക്കണം അല്ലെങ്കിൽ അടിക്കു പിടിക്കാൻ ഇടയുണ്ട്.
(EMPOK #60)
