ചേന വറുത്തത് (Yam Fry)

By : | 0 Comments | On : June 8, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

ചേന വറുത്തത്

തയ്യാറാക്കിയത്:- സോണിയ അലി

ചേന -1 കിലോഗ്രാം
മുളകുപ്പൊടി -1 ടീസ്പൂൺ
മല്ലി പൊടി – അര ടീസ്പൂൺ
മഞ്ഞൾ പൊടി -കാൽ ടീസ്പൂൺ
കുരുമുളക് പൊടി -അര ടീസ്പൂൺ
ജീരകം പൊടി -കാൽ ടീസ്പൂൺ
ഉപ്പ്‌ – പാകത്തിന്
വെളിച്ചെണ്ണ -വറുക്കാൻ
കറിവേപ്പില -2 തണ്ട്

ഉണ്ടാക്കുന്ന വിധം

ചേന തൊലി കളഞ്ഞു നീള ത്തിൽ കനം കുറച്ചരിഞ്ഞു വെള്ളത്തിൽ ഇട്ടു കഴുകി വെള്ളം വാർത്തു വെക്കുക.
ഒരു പാത്രത്തിലേക്ക് 2മുതൽ 7വരെയുള്ള ചേരുവകൾ ചേർത്ത് ചേന കഷ്ണങ്ങൾ യോജിപ്പിച്ചു വെക്കുക.ഇത് അര മണിക്കൂർ മസാല പിടിക്കാൻ ആയി മാറ്റി വെക്കുക.ശേഷം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചേനകഷ്ണങ്ങളിട്ടു മീഡിയം തീയിൽ വറുത്തെടുക്കുക.അവസാനം കറി വേപ്പിലയും ഇതിലേക്ക് വറുത്തു കോരി നെയ്‌ച്ചോറിന്റെ കൂടെ അല്ലെങ്കിൽ ചപ്പാത്തി യുടെ കൂടെയോ വിളമ്പാം .

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.

    Exit mobile version