ആപ്പിൾ-ഓറഞ്ച് വൈൻ/Apple-orange wine
ആപ്പിൾ-ഓറഞ്ച് വൈൻ/Apple-orange wine
തയ്യാറാക്കിയത് :ബിന്സി അഭി
റെഡ് വൈൻ ആണല്ലോ സാധാരണ എല്ലാരും ഉണ്ടാക്കാറു, ഇതിൽ നിന്നു വ്യത്യസ്തമായി ഇതാ ഒരു വൈൻ റെസിപ്പി.
വീഡിയോ കാണാൻ :
https://youtu.be/NWnRdPYs6PQ
ആവശ്യമുള്ള സാധനങ്ങൾ
ആപ്പിൾ 1kg
ഓറഞ്ച് 1/2 kg
പഞ്ചസാര 750g
യീസ്റ്റ് 1 ടീസ്പൂണ്
വെള്ളം 3 ലിറ്റർ
പട്ട, ഗ്രാമ്പു ആവശ്യമുണ്ടെങ്കിൽ ചേർക്കാം.
രീതി:
ആപ്പിൾ നന്നായി കഴുകി തുടച്ചു തൊലിയോട് കൂടി ഗ്രേറ്റ് ചെയ്തു വെക്കുക. ഓറഞ്ച് നന്നായി പിഴിഞ്ഞു നീരു എടുക്കുക.
വെള്ളം നന്നായി വെട്ടി തിളപ്പിക്കുക. ഇതിലേക്കു പഞ്ചസാര ഇട്ടു നന്നായി അലയിക്കുക. തീ ഓഫ് ചെയ്ത ശേഷം ആപ്പിൾ ഗ്രേറ്റ് ചെയ്തതും ഓറഞ്ച് ജ്യൂസും ചേർത്തു ഇളക്കി നന്നായി തണുക്കാൻ അനുവദിക്കുക.
തണുത്തതിനു ശേഷം യീസ്റ്റ് ചേർത്തു ഇളക്കി യോജിപ്പിക്കുക.
ഇനി നന്നായി കഴുകി തുടച്ചു വെച്ച ഗ്ലാസ് കൊണ്ടുള്ള കുപ്പിയിലേക്കോ ഭരണിയിലേക്കോ ഒഴിച്ചു മൂടി വെക്കുക.
21 ദിവസം എന്നും ഒരു തടി തവി ഉപയോഗിച്ചു ഇളക്കി കൊടുക്കണം. കയ്യിലോ തവിയിലോ വെള്ളം ഒട്ടും ഉണ്ടാകാൻ പാടില്ല.
21 ആം ദിവസം വൈൻ ഒരു തുണി ഉപയോഗിച്ചോ അരിപ്പയിലോ അരി ചെടുക്കുക. ബാക്കി വരുന്ന കോന്തു നന്നായി ഉടച്ചെടുക്കണം. ഇനി ഇതു കഴുകി ഉണക്കിയ ഒരു ഭരണിയിൽ ഒഴിച്ചു വെക്കണം.
21 ദിവസം ഇതു അനക്കാൻ പാടില്ല.21 ആം ദിവസം ആകുമ്പോഴേക്കും വൈൻ റെഡി ആകും. ഇത് ഇനി കുപ്പിയിലേക്കു പകർത്തി വെക്കാം.
കൂടുതൽ നാൾ കഴിയുമ്പോഴേക്ക് വൈൻ നല്ല കളർ ഇൽ തെളിഞ്ഞു വരും. ഓറഞ്ച് ചേർത്തത് കൊണ്ടു ഒരു സ്വർണ നിറം ആണ് ഈ വൈൻ ഇന്.
എല്ലാവരും ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയുമെല്ലോ ??

posted by Anonymous on February 28, 2018
I love to read cooking video Thank you for the receipe. Waiting for more receipe. By AJITHA SABUJOHN