ചക്ക കുരു ഉലർത്ത് (Jack Fruit Seeds Stir Fry)
2016-03-29- Cuisine: കേരളം
- Course: ഉച്ച ഭക്ഷണം
- Skill Level: എളുപ്പം
-
ഇഷ്ടപ്പെട്ടവയിലേക്ക് ചേര്‍ക്കുക
- Servings: അതെ
- Ready In: 30m
Average Member Rating
(0 / 5)
0 People rated this recipe
Related Recipes:
ഇന്ന് ചക്കകുരു വച്ച് ഒരു മെഴുക്കുപുരട്ടി ( ഉലർത്ത്)ഉണ്ടാക്കിയാലോ?തുടങാം.
Ingredients
- ചക്കകുരു -25 എണ്ണം
- ചെറിയുള്ളി -15( സവാള - 1 മീഡിയം വലുപ്പം)
- വെള്ളുതുള്ളി -5 അല്ലി
- മഞൾപൊടി -1/4 ടീസ്പൂൺ
- ചതച്ചമുളക് -2 ടീസ്പൂൺ ( മുളക്പൊടി -1.5 റ്റീസ്പൂൺ)
- കറിവേപ്പില -1 തണ്ട്
- ഉപ്പ്, എണ്ണ,കടുക് -പാകത്തിനു
Method
Step 1
ചക്കകുരു വൃത്തിയാക്കി,കനം കുറച്ച് അരിഞ്ഞ് ലേശം ഉപ്പ്, മഞൾപൊടി ഇവ ചേർത്ത് വേവിച്ച് എടുക്കുക.
Step 2
ചെറിയുള്ളി, വെള്ളുതുള്ളി ഇവ ചെറുതായി ചതച്ച് എടുക്കുക.സവാള ആണെലും ഇങ്ങനെ ചെയ്യാം,അല്ലെങ്കിൽ കനം കുറച്ച് അരിഞ്ഞ് എടുക്കുക.
Step 3
പാനിൽ എണ്ണ ചൂടാക്കി കടുക്,കറിവേപ്പില ഇവ ചേർത്ത് മൂപ്പിച്ച ശേഷം ചതച്ച വച്ച ഉള്ളി, വെള്ളുതുള്ളി ഇവ ചേർത്ത് ഇളക്കി പച്ചമണം മാറുന്ന വരെ മൂപ്പിക്കുക.
Step 4
ശേഷം ചതച്ച മുളക്( മുളക്പൊടി ,എരിവു ഇഷ്ടാനുസരണം ക്രമീകരിക്കാം)ചേർത്ത് കരിയാതെ ഇളക്കി മൂപ്പിക്കുക.
Step 5
ശേഷം വേവിച്ചു വച്ചിരിക്കുന്ന ചക്കകുരു ചേർത്ത്,പാകത്തിനു ഉപ്പ് ഇവ ചേർത്ത് ഇളക്കി , കുറച്ച് എണ്ണ കൂടെ മേലെ തൂകാം,അപ്പൊ നന്നായി മൊരിഞ് കിട്ടും
Step 6
ചക്കകുരു ഇളക്കി മൊരീച്ച് ഉലർത്തി എടുക്കുക. രുചികരമായ ചക്കകുരു ഉലർത്ത്( മെഴുക്കുപുരട്ടി)തയ്യാർ.എല്ലാരും ഉണ്ടാക്കി നോക്കണെ.