ഹോം മെയ്ഡ് എഗ്ലെസ്സ് പൈൻആപ്പിൾ ഐസ് ക്രീം:

By : | 0 Comments | On : February 2, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



ഹോം മെയ്ഡ് എഗ്ലെസ്സ് പൈൻആപ്പിൾ ഐസ് ക്രീം:
തയ്യാറാക്കിയത് :സ്നേഹ ധനൂജ്

പൈനാപ്പിൾ ഐസ് ക്രീം ഈസി ആയിട്ടു എങ്ങനെ വീട്ടിൽ തന്നെ, മുട്ടയോ, ഐസ് ക്രീം മെഷീനോ ഇല്ലാതെ ഉണ്ടാക്കി എടുക്കാം എന്ന് നോക്കാം,
ഫ്രഷ് പൈൻആപ്പിൾ ആണ് ഉപയോഗിച്ചിരിക്കുന്നത് ഈ ഐസ് ക്രീം ഉണ്ടാക്കാൻ

#റെസിപ്പി

ചേരുവകൾ

പൈൻആപ്പിൾ – ചെറിയ കഷ്ണങ്ങൾ ആക്കിയത് 1 കപ്പ്
തിക്ക് ക്രീം – 250 ml
കണ്ടെൻസ്ഡ് മിൽക്ക് – 150 ഗ്രാം
പഞ്ചസാര -1/2 കപ്പ്
വെള്ളം -1/4 കപ്പ്
പൈൻആപ്പിൾ എസ്സെൻസ് -2 ഡ്രോപ്‌സ്

കഷ്ണങ്ങൾ ആക്കി വെച്ച പൈൻആപ്പിൾ, പഞ്ചസാരയും വെള്ളവും ചേർത്ത് 5-10 മിനിറ്റ് വരെ കുക്ക് ചെയ്തെടുക്കാം, ഇത് തണുത്തു വന്നതിനു ശേഷം മിക്സി ജാറിൽ അടിച്ചെടുക്കുക
ശേഷം, ഒരു ബൗളിൽ തിക്ക് ക്രീം, കണ്ടെൻസ്ഡ് മിൽക്ക്, പൈൻആപ്പിൾ പ്യുരീ, പൈൻആപ്പിൾ എസ്സെൻസ് എന്നിവ ചേർത്ത്.. വിസ്‌ക് അല്ലെങ്കിൽ ഹാൻഡ് മിക്സർ വെച് നന്നായി യോജിപ്പിക്കുക, ഈ മിശ്രിതം ഒരു എയർ റ്റൈറ് കണ്ടെയ്നർ ലേക്ക് മാറ്റി ഒരു ദിവസം ഫ്രീസറിൽ വെച് ഫ്രീസ് ചെയ്യുക.
ഐസ് ക്രീം റെഡി
വീഡിയോ കാണാൻ :https://youtu.be/zJv8YtZj2tY





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.

    Exit mobile version