പച്ച മാങ്ങാ ഐസ് ക്രീം / Green/Raw Mango Ice cream

By : | 3 Comments | On : March 14, 2018 | Category : Uncategorized



പച്ച മാങ്ങാ ഐസ് ക്രീം / Green/Raw Mango Ice cream
തയ്യാറാക്കിയത് :സ്നേഹ ധനൂജ്

മാങ്ങാ സീസൺ ഒക്കെ അല്ലെ, ഇപ്പോ മാങ്ങാ പഴുക്കാറായിട്ടും ഇല്ല, അപ്പോ പച്ച മാങ്ങാ കൊണ്ട് ഉള്ള പലവിധ പരീക്ഷണങ്ങളുടെ കൂട്ടത്തിൽ ഇനി ഈ പച്ച മാങ്ങാ ഐസ് ക്രീം കൂടെ ഒന്ന് ട്രൈ ചെയ്യൂ.. അതി ഗംഭീരമായ രുചി ആണ് !
വീഡിയോ കാണാൻ : https://youtu.be/zoKkgS2Nkvs
റെസിപ്പി

ചേരുവകൾ :

പച്ച മാങ്ങാ – ഒരെണ്ണം തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങൾ ആക്കിയത്
പാൽ – 1 കപ്പ്
പഞ്ചസാര – 1/2 കപ്പ്
കോൺഫ്ലോർ – 1 ടീസ്പൂൺ
വിപ്പിംഗ് ക്രീം – 1/2 കപ്പ്
വെള്ളം -1/4 കപ്പ്

കഷ്ണങ്ങൾ ആക്കി വെച്ച പച്ച മാങ്ങാ, 1/4 കപ്പ് വെള്ളം, 1/4 കപ്പ് പഞ്ചസാരയും ചേർത്ത് നന്നായി വേവിച്ചെടുക്കുക.. വെള്ളം നന്നായി വറ്റുന്നത് വരെ വേവിക്കുക.. ശേഷം തണുക്കാൻ മാറ്റി വെക്കുക ,
ഒരു കപ്പ് പാൽ, 2,3 ടീസ്പൂൺ മാറ്റി വെച്ച ശേഷം തിളക്കാൻ വെക്കുക, മാറ്റി വെച്ച പാലിൽ ഒരു ടീസ്പൂൺ കോൺഫ്ലോർ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക, ഇത് ചൂടായി വരുന്ന പാലിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കിക്കുക, പാൽ തിളച്ച് വന്നാൽ ഫ്ളയിം ഓഫ് ചെയ്തു തണുക്കാൻ വെക്കുക
ശേഷം ഒരു ബൗളിൽ വിപ്പിംഗ് ക്രീം നന്നായി ബീറ്റ് ചെയ്ത മാറ്റി വെക്കുക,
തണുക്കാൻ മാറ്റി വെച്ച.. മാങ്ങാ. പാൽ എന്നിവ ബാക്കി വന്ന 1/4 കപ്പ് പഞ്ചസാര കൂടെ ചേർത്തു ഒരു മിക്സി ജാറിൽ നന്നായി അടിച്ചെടുക്കുക,
ഈ മിശ്രിതം തയ്യാറാക്കി വെച്ച വിപ്പിംഗ് ക്രീമിൽ ചേർത്ത്, ആവശ്യമെങ്കിൽ ഫുഡ് കളർ കൂടെ ചേർത്ത് നന്നായി യോജിപ്പിക്കുക, ഇത് ഒരു എയർ റ്റൈറ് കണ്ടെയ്നർ ലേക്ക് മാറ്റി 6-8 മണിക്കൂർ വരെ ഫ്രീസറിൽ വെച് തണുപ്പിച്ചെടുക്കാം,പച്ച മാങ്ങാ ഐസ് ക്രീം റെഡി !





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (3)

    1. posted by Anonymous on March 14, 2018

      Vipping cream എങ്ങനെ ഉണ്ടാക്കാൻ പറ്റും.

        Reply
    2. posted by Anonymous on March 14, 2018

      Nice

        Reply
    3. posted by Anonymous on March 14, 2018

      I want by AJITHA SABUJOHN

        Reply

    Leave a Reply

    Your email address will not be published.

    Exit mobile version