അരിയുണ്ട

By : | 0 Comments | On : July 9, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



അരിയുണ്ട
തയ്യാറാക്കിയത് :സ്നേഹ ധനൂജ്

പഴയ ചില രുചികൾ പുതു തലമുറ കൂടെ അറിയട്ടെ,
ഒരെണ്ണം കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന രുചിയൂറും അരിയുണ്ട എങ്ങനെ ഉണ്ടാക്കാം എന്ന് കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ : https://youtu.be/5V_lGawbDZU

റെസിപ്പി

ചേരുവകൾ :

അരി – 1. 5 കപ്പ് (മട്ട അരി ആണ് ഞാൻ ഉപയോഗിച്ചിട്ടുള്ളത് )
ശർക്കര ചീകിയത് – 1 കപ്പ്
തേങ്ങാ – 3/4 കപ്പ് (1 കപ്പ് വരെ ആവാം )
ഏലക്കാപൊടി -1/2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം :

അരി നന്നായി കഴുകിയ ശേഷം, വറുത്തെടുക്കുക
വറുത്തെടുത്ത അരി ചൂട് കുറഞ്ഞതിന് ശേഷം മിക്സിയിൽ പൊടിച്ചെടുക്കുക
ചിരവിയ തേങ്ങയും ശർക്കരയും മിക്സിയിൽ ഇട്ട്‌ ഒന്ന് ഒതുക്കി എടുക്കു്ക, ശേഷം ഇത് അരിപ്പൊടിയിൽ ഇട്ട്‌ യോജിപ്പിക്കുക. ഏലയ്ക്കപ്പൊടിയും കൂടെ ചേർത്തു നന്നായി യോജിപ്പിക്കുക. അതിനു ശേഷം ഉരുട്ടിയെടുക്കുക.( ഏകദേശം 10-12 അരി ഉണ്ടകൾ നമുക്ക് ഈ അളവ് വെച്ചു ഉണ്ടാക്കാം)





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.

    Exit mobile version