ഗോതമ്പ് പായസം ( Broken Wheat Gheer)

2016-02-05
  • Servings: അതെ
  • Ready In: 45m
Average Member Rating

forkforkforkforkfork (5 / 5)

5 5 1
Rate this recipe

fork fork fork fork fork

1 People rated this recipe

ഇന്ന് നമ്മുക്ക് ഗോതമ്പ് പായസം അങ്ങ് ഉണ്ടാക്കിയെക്കാം. മിക്കവാറും വീട്ടിലു എന്തെലും ആഘൊഷങ്ങൾക്ക് ഒക്കെ എല്ലാരും ഉണ്ടാക്കുന്നെ ആയിരിക്കും.അപ്പൊ എങ്ങനെ ആണെന്ന് നോക്കിയാലൊ

Ingredients

  • സൂചി ഗോതമ്പ്( നുറുക്ക് ഗോതമ്പ്) -150gm
  • ശർക്കര -250gm
  • തേങ്ങയുടെ 2 ആം പാൽ - 2.5 കപ്പ്
  • തേങ്ങയുടെ ഒന്നാം പാൽ -1 കപ്പ്
  • ഏലക്കാപൊടി -1 റ്റീസ്പൂൺ
  • ചുക്ക്പൊടി -1/2 റ്റീസ്പൂൺ
  • ജീരകപൊടി -1/2 റ്റീസ്പൂൺ
  • കശുവണ്ടി പരിപ്പ്,കിസ്മിസ്സ്
  • തേങ്ങാകൊത്ത് -5 റ്റീസ്പൂൺ
  • നെയ്യ് -1/2 റ്റീകപ്പ്

Method

Step 1

ഗോതമ്പ് കുറച്ച് വലിയ തരികളാണെങ്കിൽ 1 മണികൂർ വെള്ളത്തിൽ ഇട്ട ശെഷം ഉപയോഗിക്കുന്നെ ആവും നല്ലത്, അപ്പൊ പെട്ടെന്ന് വെന്ത് കിട്ടും

Step 2

ശർക്കര ഉരുക്കി പാനിയാക്കി അരിച്ച് വക്കുക.

Step 3

ഉരുളിയിൽ കുറച്ച് നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ ഗോതമ്പ് ചേർത്ത് ഒന്ന് ചെറുതായി വറക്കുക.

Step 4

ശെഷം 1.5 കപ്പ് രണ്ടാം പാൽ ചേർത്ത് ഇളക്കി ഗോതമ്പ് ആ പാലിൽ വേവിച്ച് എടുക്കുക.വെള്ളം ആവശ്യമെങ്കിൽ മാത്രം ചേർക്കുക.രണ്ടാം പാലിൽ വേവിച്ച് എടുതാൽ രുചി കൂടും.

Step 5

ഗോതമ്പ് വെന്തു വരുമ്പോൾ ശർക്കര പാനി ചേർത്ത് ഇളക്കി വേവിക്കുക.

Step 6

കുറച്ച് കുറുകാൻ തുടങ്ങുമ്പോൾ ബാക്കി രണ്ടാം പാൽ ചേർത്ത് നന്നായി ഇളക്കി കൊണ്ടിരിക്കുക.

Step 7

ഒന്നു കൂടി ഗോതമ്പ് വെന്ത് കുറുകാൻ തുടങ്ങുമ്പോൾ ഒന്നാം പാൽ,ഏലക്കാപൊടി,ചുക്ക് പൊടി,ജീരകപൊടി ഇവ കൂടെ ചെർത്ത് ഇളക്കുക

Step 8

ഒന്ന് ചെറുതായി തിളച്ച ശെഷം തീ ഓഫ് ചെയ്യാം.

Step 9

പാനിൽ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ തേങ്ങാകൊത്ത്,കശുവണ്ടി പരിപ്പ്,കിസ്മിസ് ഇവ മൂപ്പിച്ച് പായസത്തിലെക്ക് ചേർത്ത് ഇളക്കി ഉപയോഗിക്കാം.

Step 10

നല്ല രുചികരമായ ,കൊതിയൂറുന്ന ഗോതമ്പ് പായസം തയ്യാർ.എല്ലാരും ഉണ്ടാക്കി നോക്കണം ട്ടൊ.

 

    Leave a Reply

    Your email address will not be published.

    Exit mobile version