ഇന്നത്തെ റെസിപ്പി, മലബാർ സ്റ്റൈലിൽ ഉള്ള വറുത്തരച്ച കോഴി കറി
ഇന്നത്തെ റെസിപ്പി, മലബാർ സ്റ്റൈലിൽ ഉള്ള വറുത്തരച്ച കോഴി കറി
തയ്യാറാക്കിയത് :നീതു (Southern menu)
വീഡിയോ കാണാം
https://youtu.be/Ipy-Is1d-aU
ചേരുവകൾ
ചിക്കൻ 500grm
ഇഞ്ചി വെളുത്തുള്ളി ചതച്ചത് 2 tsp
പച്ചമുളക് 2 എണ്ണം
സവോള 2
തേങ്ങാ ചിരകിയത് 3/4 cup
ചെറിയ ഉള്ളി 8 എണ്ണം
പെരും ജീരകം 1/4 tsp
മല്ലിപ്പൊടി 2 tsp
മുളകു പൊടി1tsp
മഞ്ഞൾ പൊടി 1/2tsp
കുരുമുളക് പൊടി 1tsp
ഗരം മസാല 1tsp
ചെറുനാരങ്ങാ നീര് 1 tsp
എണ്ണ 3 Tbsp
കറിവേപ്പില പിന്നെ ആവശ്യത്തിന് ഉപ്പ്
ഉണ്ടാക്കുന്ന വിധം
മല്ലിപ്പൊടി, മുളക് പൊടി,കുരുമുളക് പൊടി,മഞ്ഞൾ പൊടി എന്നിവ ചൂടാക്കി പച്ചമണം മാറിയാൽ തണുക്കാൻ വയ്ക്കുക. ഇതു കഴുകി വച്ചിരിക്കുന്ന ചിക്കനിൽ ചേർത്തു കൊടുക്കുക. ആവശ്യത്തിനു ഉപ്പ്, ചെറുനാരങ്ങാ നീര്, എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.കുറച്ചു വെള്ളം ചേർത്തു ഒരു2 മണിക്കൂർ marinate ചെയ്തു വയ്ക്കുക.
ഒരു പാനിൽ 1tbs എണ്ണ ചൂടാക്കി ചെറിയ ഉള്ളി വഴറ്റി എടുക്കുക. കൂടെ കറിവേപ്പിലയും ചേർക്കുക. ഇതിലേക്ക് തേങ്ങാ ചേർത്തു ബ്രൗണ് കളർ ആവുന്നത് വരെ ചൂടാക്കി തണുക്കാൻ മാറ്റി വയ്ക്കുക. തണുത്തതിനു ശേഷം നന്നായി പേസ്റ്റ് പോലെ അരച്ചെടുക്കുക.
ഒരു പാനിൽ 2tbsp എണ്ണ ചൂടാക്കി പെരുംജീരകം ചേർക്കുക. ഇതിലേക്ക് സവോള അരിഞ്ഞത് ചേർത്തു നന്നായി വഴറ്റുക. ഇതിൽ ഇഞ്ചി വെളുത്തുള്ളി ചതച്ചതും പച്ചമുളകും ചേർത്തു പച്ചമണം മാറുന്നത് വരെ വഴറ്റണം. ഇതിലേക്ക് കറിവേപ്പില കൂടി ചേർത്തു കൊടുക്കുക. ഇതിലേക്ക് മസാല പുരട്ടി വച്ചിരിക്കുന്ന കോഴി ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. കുറച്ചു വെള്ളം ചേർത്തു പകുതി വേവ് ആവുന്നത് വരെ അടച്ചു വച്ചു വേവിക്കുക. ഇതിലേക്ക് തേങ്ങാ അരച്ചതും ഗരം മസാലയും ചേർത്തു ഇളക്കി ആവശ്യത്തിനു വെള്ളവും ചേർത്തു ചെറിയ തീയിൽ വേവിക്കുക. എണ്ണ തെളിഞ്ഞു വരുമ്പോ അടുപ്പിൽ നിന്നും ഇറക്കി വയ്ക്കാം. നെയ്ച്ചോറിന്റെ കൂടെ കഴിക്കാൻ പറ്റിയ നല്ലൊരു ചിക്കൻ കറി ആണ് ഇത്. ഞാൻ എങ്ങനെ ആണ് ഉണ്ടാക്കിയത് എന്നു കാണാൻ താഴെ ഉള്ള ലിങ്കിൽ click ചെയ്യുക
https://youtu.be/Ipy-Is1d-aU
