കൊത്തു കോഴി/പിച്ചി പോട്ട കോഴി
കൊത്തു കോഴി/പിച്ചി പോട്ട കോഴി?
ഈസ്റ്റേൺ – മലയാള പാചകം റംസാന് ഫുഡ് ഫെസ്റ്റ് – 2018 – #13
തയ്യാറാക്കിയത് :നീതു (Southern മെനു)
വീഡിയോ കാണാം
https://youtu.be/u7mQ2QR9wOg
ചേരുവകൾ
ചിക്കൻ 250 grm
മല്ലി പൊടി 1tsp
മുളക് പൊടി 3/4 tsp
ഗരം മസാല 3/4tsp
മഞ്ഞൾ പൊടി 1/2 tsp
കുരുമുളക് പൊടി 1/2 tsp
പെരുംജീരകം 1/4 tsp
പട്ട ചെറിയ കഷ്ണം
സവോള 1
തക്കാളി 1
പച്ചമുളക് 1
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 tsp
കറിവേപ്പില
ഉപ്പ് ആവശ്യത്തിന്
ഉണ്ടാകുന്ന വിധം
ചിക്കൻ 1/4 tsp മഞ്ഞൾ പൊടിയും ഉപ്പും ചേർത്തു വളരെ കുറച്ചു വെള്ളത്തിൽ വേവിച്ചെടുക്കുക. അത് തണുത്തു കഴിഞ്ഞാൽ പിച്ചി ചെറിയ കഷ്ണങ്ങൾ ആക്കി വയ്ക്കുക.
പാനിൽ എണ്ണ ചൂടാക്കി പെരും ജീരകം പട്ട ചേർത്തു ചൂടാക്കി അതിലേക്കു സവാള അരിഞ്ഞത് ചേർത്തു വഴറ്റുക. ആവശ്യത്തിനു ഉപ്പു ചേർക്കുക. കൂടെ കറിവേപ്പിലയും.ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ ചേർത്തു വഴറ്റുക. പിന്നീട് പൊടികൾ എല്ലാം(കുരുമുളക് ഒഴികെ) ചേർത്തു വഴറ്റി തക്കാളി കൂടി ചേർത്തു വേവിക്കുക. ഇതിലേക്ക് ചിക്കൻ, സ്റ്റോക്ക് എന്നിവ ചേർത്തു ഹൈ flamil വഴറ്റി എടുക്കുക. ഈ സമയം കുരുമുളക് പൊടി ചേർത്തു കുറച്ചു നേരം വഴറ്റി dry ആക്കി എടുക്കുക. കൊത്തു കോഴി റെഡി.. ഞാൻ ഉണ്ടാക്കിയത് എങ്ങനെ നു കാണാം
https://youtu.be/u7mQ2QR9wOg
