കോഴിക്കോടുള്ള പാരഗൺ റസ്റ്റോറന്റ് കേരളത്തിലെ ആഹാരപ്രിയന്മാർ ന
കോഴിക്കോടുള്ള പാരഗൺ റസ്റ്റോറന്റ് കേരളത്തിലെ ആഹാരപ്രിയന്മാർ നെഞ്ചിലേറ്റുന്ന ഒരു പേരാണ്. അവിടുത്തെ ബിരിയാണിയുടെ രുചി ഒന്ന് അറിഞ്ഞിട്ടുള്ളവർ വീണ്ടും അതു തേടി പോകുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ട് തന്നെ അവർ കൊച്ചിയിൽ ഒരു ഹോട്ടൽ തുറക്കുന്നു എന്നത് സന്തോഷത്തോടും കുറച്ച് ആശങ്കയോടുമാണ് പാരഗണിനെ സ്നേഹിക്കുന്നവർ കണ്ടത്. കളക്ഷൻ റെക്കോർഡുകൾ തിരുത്തിയ ഒരു സിനിമയുടെ രണ്ടാം ഭാഗം വരുന്നു എന്ന് കേൾക്കുമ്പോൾ തോന്നുന്ന ഒരു അവസ്ഥ. കാണാൻ താൽപ്പര്യം ഉണ്ടെങ്കിലും ആദ്യത്തേതിന്റെ പേര് കൂടി കളയുമോ എന്നുള്ള ഒരു പേടി.! പക്ഷേ സത്യം പറഞ്ഞാൽ കൊച്ചിയിലെ പാരഗൺ അത്തരം ആശങ്കകൾ എല്ലാ അസ്ഥാനത്താണെന്ന് തെളിയിച്ചിരിക്കുകയാണ്. ലുലുമാളിന്റെ മൂന്നു നിലകളിലായി പ്രവർത്തിക്കുന്ന ഈ ഹോട്ടൽ വളരെ പെട്ടെന്നാണ് കൊച്ചിക്കാരുടെ ഹൃദയം കവർന്നത്. അത്കൊണ്ട് ഉറപ്പിച്ചു പറയാം കൊച്ചിയിൽ ആണെങ്കിലും കോഴിക്കോട് ആണെങ്കിലും പാരഗൺ, പാരഗൺ തന്നെയാണ്. Download TastySpots Mobile App Now: www.TastySpots.com/app
