മീന്‍ അച്ചാര്‍ (Fish Pickle)

2015-12-01
Average Member Rating

forkforkforkforkfork (4.2 / 5)

4.2 5 5
Rate this recipe

fork fork fork fork fork

5 People rated this recipe

Ingredients

  • മീൻ -1 കിലോഗ്രാം
  • മീൻ വറുക്കാനുള്ള സാധനങ്ങൾ :
  • മുളക് പൊടി -2 1/2 ടീസ്പൂണ്‍
  • മഞ്ഞൾ പൊടി - 1 ടീസ്പൂണ്‍
  • മല്ലിപൊടി - 3/4 ടീസ്പൂണ്‍
  • ഗരം മസാല പൊടി - 1/2 ടീസ്പൂണ്‍
  • കുരുമുളകുപൊടി - 1/2 ടീസ്പൂണ്‍
  • ഓയിൽ ,ഉപ്പ്‌ - ആവശ്യത്തിന്
  • മസാലയ്ക്ക് വേണ്ടി :
  • മുളക് പൊടി ( കാശ്മീരി)- 1 ടീസ്പൂണ്‍
  • മഞ്ഞൾപൊടി - 1/2 ടീസ്പൂണ്‍
  • ഗരം മസാല പൊടി-1/2 ടീസ്പൂണ്‍
  • കുരുമുളക് പൊടി - 1/4 ടീസ്പൂണ്‍
  • ഉലുവപൊടി -1/4 ടീസ്പൂണ്‍
  • കൂടാതെ :
  • കടുക് -1/2 ടീസ്പൂണ്‍
  • ഉലുവ - 1/4 ടീസ്പൂണ്‍
  • ഇഞ്ചി അരിഞ്ഞത് -1/2 കപ്പ്‌
  • വെളുത്തുള്ളി അരിഞ്ഞത് - 1/2 കപ്പ്‌

Method

Step 1

മസാലകൾ,ഉപ്പ്‌ എന്നിവ ഓയിൽ ചേർത്ത് കുഴച്ചു കഴുകി വാര്ത് വെച്ച മീൻ കഷ്ണങ്ങളിലേക്ക് നന്നായി പുരട്ടി അര മണിക്കൊറെങ്കിലും മാറ്റിവെക്കുക. ഇനി ഒരു മാസലയുണ്ടാക്കി വെക്കാം. മുളക് പൊടി ( കാശ്മീരി)- 1 ടീസ്പൂണ്‍ മഞ്ഞൾപൊടി - 1/2 ടീസ്പൂണ്‍ ഗരം മസാല പൊടി-1/2 ടീസ്പൂണ്‍ കുരുമുളക് പൊടി - 1/4 ടീസ്പൂണ്‍ ഉലുവപൊടി -1/4 ടീസ്പൂണ്‍

Step 2

ഇതിലേക്ക് രണ്ടര കപ്പ്‌ വിനിഗർ എടുത്തു നന്നായി തിളപ്പിക്കുക. ചൂടാറിയതിനു ശേഷം കാൽ കപ്പ്‌ വിനിഗർ ഇതിൽ ചേർത്ത് നന്നായി അരച്ചടുക്കുക.ഈ പേസ്റ്റ് മാറ്റിവെക്കുക.

Step 3

അര മണിക്കൂറിനു ശേഷം ഒരു ചുവടു കട്ടിയുള്ള പാത്രത്തിൽ ഓയിൽ ഒഴിക്കുക. ഇതിലേക്ക് മീൻ കഷ്ണങ്ങൾ കുറേശ്ശെ ഇട്ടു കൊടുത്തു കരിഞ്ഞു പോകാതെ ,നല്ല പോലെ വറുത്തെടുക്കുക.

Step 4

ശേഷം അതെ പാനിൽ ആവശ്യമെങ്കിൽ അല്പം കൂടെ ഓയിൽ ഒഴിച്ച് കടുക് , ഉലുവ പൊട്ടിക്കുക. ഇഞ്ചി ,വെളുത്തുള്ളി അരിഞ്ഞത് ചേർത്ത് ബ്രൌണ്‍ കളർ ആകുന്നതു വരെ വഴറ്റുക. കുറച്ചധികം വേപ്പില കഴുകി വെള്ളം കളഞ്ഞു ഇതിലേക്കിടുക. പാകത്തിന് മൂത്ത് കഴിഞാൽ ഉണ്ടാക്കി വെച്ച മസാല കൂട്ട് ഇതിൽ ചേർത്ത് പച്ച മണം പോകുന്നത് വരെ മൂപിക്കുക. ബാക്കിയുള്ള വിനിഗർ ഇതിൽ ഒഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് വറുത്ത മീൻ കഷ്ണങ്ങലിട്ടു നന്നായി യോജിപ്പിക്കുക. ഉപ്പു നോക്കി ഇല്ലെങ്കിൽ ഉപ്പു ചേർക്കാം.

Step 5

മസാല മീനിൽ പിടിച്ചു പാകമായാൽ തീ അണക്കുക. നല്ല പോലെ ചൂട് മാറ്റുക. ശേഷം വെള്ളമയം ഒട്ടുമില്ലാത്ത ബോട്ടിലിലേക്ക് മാറ്റി ആവശ്യാനുസരണം ഉപയോഗിക്കാം. വെള്ളമയമില്ലാത്ത ടീസ്പൂണ്‍ ഉപയോഗിക്കുക. ഒട്ടും വെള്ളം ഉപയോഗിക്കരുത്. ചീത്തയാകാൻ ചാൻസുണ്ട് . 2 ദിവസം കഴിഞ്ഞു ഉപയോഗിക്കാം.ഞാനിവിടെ എടുത്തിരിക്കുന്ന മീൻ ചൂരയാണ്.എല്ലാവരും ട്രൈ ചെയ്തു നോക്കണേ !!

    Leave a Reply

    Your email address will not be published.

    Exit mobile version