ഖുശ്ബു ഇഡലി | Kushboo Idli
ഖുശ്ബു ഇഡലി | Kushboo Idli
തയ്യാറാക്കിയത് :ബിന്‍സി അഭി
തമിഴ്നാട്ടിലെ പ്രസിദ്ധമായ ഖുശ്ബു ഇഡലി എങ്ങനെ ആണ് തയ്യാറാക്കുന്നതെന്ന് നോക്കാം.
ഇത് വളരെ സോഫ്റ്റ് ആയിട്ടുള്ള ഒരു ഇഡലി ആണ്.അതുപോലെ തന്നെ നല്ല വെള്ള കളർ ആണ്
വീഡിയോ റെസിപ്പി കാണുവാനായി:
https://youtu.be/a9Yqrdb9aig
സാധാരണ ഇഡലി അരിയിൽ ആണ് ഇത് ഉണ്ടാക്കുക.ഞാൻ ഇവിടെ സാധാരണ പച്ചരിയിൽ ആണ് തയ്യാറാക്കിയിരിക്കുന്നത്
ആവശ്യമുള്ള സാധനങ്ങൾ :
പച്ചരി [സോനാ മസൂരി അരി ] – 2 കപ്പ്
ഉഴുന്ന് – 3 /4 കപ്പ്
ചൗവ്വരി – 1 /2 കപ്പ്
ഉലുവ – 5 – 6
ഉപ്പു
വെള്ളം
രീതി
പച്ചരി , ഉഴുന്ന് , ചൗവ്വരി വെവ്വേറെ കഴുകി കുതിർക്കുക. ഉഴുന്ന് ആദ്യം നന്നായി അരച്ചെടുക്കുക
. ശേഷം അരിയും , ചൗവ്വരിയും ഉലുവയും കൂടി നന്നായി അരച്ച് ഉപ്പും കൂടി ചേർത്ത് 8 മണിക്കൂർ അടച്ചു മാറ്റിവെക്കുക.
ശേഷം തവി കൊണ്ട് പതിയെ ഇളക്കി ഇഡലി തട്ടിൽ കോരി ഒഴിച്ച് ഇഡലി ആക്കുക. നല്ല സോഫ്റ്റ് ആയിട്ടുള്ള ഖുശ്ബു ഇഡലി തയ്യാർ.
സാമ്പാറും ചമ്മന്തിയും കൂട്ടി കഴിക്കാൻ വളരെ നല്ലതാണു..
