ബാക്കി വന്ന ഇഡലി കൊണ്ട് ചില്ലി ഇഡലി

By : | 0 Comments | On : June 25, 2018 | Category : Uncategorized



ബാക്കി വന്ന ഇഡലി കൊണ്ട് ചില്ലി ഇഡലി
തയ്യാറാക്കിയത് :ബിന്‍സി അഭി

ഇഡലി ബാക്കി വന്നെങ്കിൽ ഇനി ഇങ്ങനെ ചെയ്ത് നോക്കൂ ചായയുടെ കൂടെ കഴിക്കാൻ പറ്റിയ ഒരു ഉഗ്രൻ സ്നാക്ക് ആണ് ഇത് .

വീഡിയോ റെസിപ്പി കാണുവാനായി :
https://youtu.be/rJW5iQoAd9E

ആവശ്യമുള്ള സാധനങ്ങൾ :

ഇഡലി – 4 nos
മുട്ട – 1
കോൺ ഫ്ലോർ – 3 tablespoons
മൈദാ – 5 tablespoons
ചില്ലി പൌഡർ –
ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 1 teaspoon
Capsicum – കഷ്ണങ്ങൾ ആക്കിയത്
സവാള – 1 diced
പച്ചമുളക് – പൊടിയായി അരിഞ്ഞത്
സോയ സോസ് – അര teaspoon
ചില്ലി സോസ് / കാശ്മീരി മുളക് പൊടി – അര teaspoon
ടൊമാറ്റോ സോസ്
പഞ്ചസാര – 1 ടീസ്പൂൺ
ഉപ്പു & എണ്ണ

രീതി :

ഒരു മുട്ട നന്നായി പതപ്പിച്ചു അതിലെക്കു ഒരു ടീസ്പൂൺ മുളക് പൊടി ഉപ്പു , മൈദാ, കോൺ ഫ്ലോർ ചേർത്ത് ഒരു ബാറ്റർ തയ്യാറാക്കുക. ഇതിലേക്ക് മുറിച്ചു വെച്ചിരിക്കുന്ന ഇഡലി കഷ്ണങ്ങൾ മുക്കി എണ്ണയിൽ ഫ്രൈ ചെയ്തു എടുക്കുക.
ഒരു പാനിൽ എണ്ണ ഒഴിച്ച് ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് , സവാള വഴറ്റുക.ഇതിലേക്ക് മുളക് പൊടി കൂടി ചേർത്ത് പച്ച മണം മാറ്റുക. ശേഷം സോസുകളും കൂടി ചേർത്തിട്ടു ക്യാപ്സിക്കും ചേർക്കുക. ഇതിലേക്ക് ഫ്രൈ ചെയ്ത ഇഡലി കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. അവസാനമായി സ്പ്രിങ് ഒനിയൻ ഇട്ടു വാങ്ങാം .ചായയുടെ കൂടെ കഴിക്കാൻ പറ്റിയ ഒരു ഉഗ്രം സ്നാക്ക് ആണ് ഇത്.





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.

    Exit mobile version