ചിക്കൻ മോമോസ് (Chicken Momos)
ചിക്കൻ മോമോസ് (Chicken Momos)
ഈസ്റ്റേൺ – മലയാള പാചകം റംസാന് ഫുഡ് ഫെസ്റ്റ് – 2018 – #1
തയ്യാറാക്കിയത് : വിനി കൃഷ്ണന്
ചേരുവകള്‍:
എല്ലില്ലാത്ത ചിക്കൻ (ഉപ്പും അര ടീസ്പൂണ്‍ മഞ്ഞൾപൊടിയും ഒരു ടേബിള്‍സ്പൂണ്‍ കുരുമുളകുപൊടിയും ചേർത്തു വേവിച്ചു എടുത്തത്) – 250 ഗ്രാം
വെളുത്തുള്ളി – 3 മുതല്‍ 4 എണ്ണം
പച്ചമുളക് – 2 എണ്ണം
സവാള – ഒരെണ്ണം
കാരറ്റ് – ഒരെണ്ണം,
കാബേജ് – ഒരെണ്ണത്തിന്റെ കാല് ഭാഗം
ക്യാപ്സിക്കം – ഒരെണ്ണം
സോയ സോഴ്സ് – ഒന്നര ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
കുരുമുളകുപൊടി – അര ടീസ്പൂണ്‍
വെണ്ണ / എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം :
ഒരു ചീന ചട്ടിയിൽ കുറച്ചു ..ബട്ടർ /എണ്ണ ചൂടാകുമ്പോൾ വെള്ളുതുളി പൊടി ആയിട് അരിഞ്ഞതും സവാള പൊടി ആയിട് അരിഞ്ഞതും ചേർത്തു വഴറ്റുക ഇതിലേക്ക് കാരറ്റ് ചീകിയതും കാബ്ബജ് ചെറുതായിട് കൊതി അരിഞ്ഞതും പച്ചമുളക് പൊടി ആയിട് അരിഞ്ഞതും ക്യാപ്സിക്കും അരിഞ്ഞതും ചേർത്ത് ഒന്നു വഴറ്റി എടുക്കണം അധികം വെന്തുപോകരുത് ഇതിലേക്ക് ആവിശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും സോയ സോഴ്സ് ചേർത്ത് വേവിച്ച ചിക്കനും ചേർക്കുക. കൂട് തയാറാക്കി വെക്കുക . മൈദാ പൂരി.മാവു കണക്കിന് കുഴക്കുക . അതിനു ചെറിയ പൂരി കണക്കിനെ പരുത്തി നേരത്തെ തയാറാക്കി വെച്ചേക്കുന്ന കൂട് ഇതിൽ വെച്ചു സ്റ്റാഫ് ചെയ്തു സ്റ്റീം ചെയ്തു എടുത്താൽ ചിക്കൻ മോമോസ് തയാർ. ടൊമാറ്റോ കെച്ച് അപ്പിന്റെ കൂടെ കഴിക്കാം.
