ചിക്കൻ ഷർസാന:
ചിക്കൻ ഷർസാന:
ഈസ്റ്റേൺ – മലയാള പാചകം റംസാന് ഫുഡ് ഫെസ്റ്റ് – 2018 – #19
തയ്യാറാക്കിയത് :അംബിക മുരളി
പാചക കുറിപ്പ്:
ചിക്കൻ എല്ലില്ലാതെ ചെറിയ കഷണങ്ങളാക്കിയത് അര കിലോ
മുളക് പൊടി ഒരു ടീ സ്പൂണ്
കുരുമുളക് പൊടി അര ടീ സ്പൂണ്
മല്ലിപൊടി ഒരു ടീ സ്പൂണ്
മഞ്ഞൾ പൊടി കാൽ ടീ സ്പൂണ്
ഉപ്പ് പാകത്തിന്
ഗരം മസാല 1 ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 സ്പൂൺ
തൈര് ഒരു സ്പൂൺ
മുട്ട ഒന്ന്
കോൺളോർ രണ്ട് സ്പൂൺ
ഇവ കുഴച്ച് രണ്ട് മണിക്കൂർ വച്ച ശേഷം എണ്ണയിൽ വറുത്ത് കോരുക. ഒരു പാനിൽ ഇതിൽ നിന്നും കുറച്ച് എണ്ണ ഒഴിച്ച ശേഷം ഒരു സവാള അരിഞ്ഞത് കറിവേപ്പില ഒരു പിടി രണ്ട് പച്ചമുളക് ഇവ മൂപ്പിക്കുക. ഇതിലേക്ക് രണ്ട് സ്പൂൺ ടൊമാറ്റോ സോസ് രണ്ട് സ്പൂൺ ചില ലിസോസ് ഒരു സ്പൂൺ സോയാ സോസ് കുറച്ച് വെള്ളം ഉപ്പ് ഇവ ചേർത്ത് തിളക്കുമ്പോൾ വറുത്ത ചിക്കൻ ചേർത്ത് വറ്റിക്കുക. മല്ലി ഇലചേർത്ത് ഉചയോഗിക്കാം.

posted by Anonymous on June 10, 2018
ഈ കെമിക്കലുകൾ ഇല്ലാതെ ഉണ്ടാക്കാൻ പറ്റില്ലേ