മുട്ട തോരന്‍ (Egg Scramble With Coconut)

2015-11-24
  • Servings: അല്ല
  • Ready In: 10m
Average Member Rating

forkforkforkforkfork (4 / 5)

4 5 1
Rate this recipe

fork fork fork fork fork

1 People rated this recipe

Related Recipes:
  • ചേന കുരുമുളക് ഫ്രൈ( Yam ( Elephant Foot)Pepper Dry Fry)

  • തക്കാളി സോസ്( Home Made Tomato Sauce)

  • പപ്പടം തോരൻ ( Pappad Stir Fry With Coconut)

  • തേങ്ങ ഉള്ളി മുളക് ചമ്മന്തി( Coconut- Shallots- Chilli Chutney)

  • ചെമ്മീൻ വരട്ടിയത്( Prawns Varattu)

വളരെ എളുപ്പതിലും, കുറഞ്ഞ സമയവും കൊണ്ടുണ്ടാക്കാവുന്ന ഒന്നാണു മുട്ട തോരൻ.രുചിയും സൂപ്പർ. എല്ലാവർക്കും അറിയാവുന്നതും ആയിരിക്കും. അറിയാത്തവർക്ക് വേണ്ടി ഷെയർ ചെയ്യുന്നു.

Ingredients

  • മുട്ട -4
  • സവാള -2
  • പച്ചമുളക് -3
  • കറിവേപ്പില -1 തണ്ട്
  • ഇഞ്ചി അരിഞത് - 1/2 റ്റീസ്പൂൺ
  • തേങ്ങ - 3/4 റ്റീകപ്പ്
  • കടുക് ,ഉപ്പ്,എണ്ണ - പാകത്തിനു
  • മഞ്ഞൾ പൊടി - 3 നുള്ള് (optional)
  • കുരുമുളക് പൊടി - 1/2 റ്റീസ്പൂൺ
  • മല്ലി പൊടി (optional) - 1/4 റ്റീസ്പൂൺ

Method

Step 1

മുട്ട തൊരൻ ഒരു നൊൺ വെജ് പ്രിപ്പറെഷൻ ആയതു കൊണ്ടാണു ഞാൻ മല്ലി പൊടി കുറച്ച് ചേർത്തെ, അതു രുചി കൂട്ടും, ഇഷ്ടമല്ലെങ്കിൽ അത് ഒഴിവാക്കാം,അതുപൊലെ, മഞ്ഞൾ പൊടിയും, ഇഞ്ചിയും ചേർക്കാൻ മടിയുള്ളവർക്ക് അതും ഒഴിവാക്കി ബാക്കി ചേരുവ ഉപയോഗിച്ച് ചെയ്യാവുന്നതാണു

Step 2

മുട്ട പൊട്ടിച്ച് കുറച്ച് ഉപ്പ്, കുരുമുളക് പൊടി ഇവ ചേർത്ത് നന്നായി മിക്സ് ചെയ്ത് വക്കുക

Step 3

പാനിൽ എണ്ണ ചൂടാക്കി കടുക്, കറിവേപ്പില ഇവ മൂപ്പിച്ച് ,സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റി, നിറം മാറി വരുമ്പോൾ പച്ചമുളകു, ഇഞ്ചി ഇവ കൂടി ചേർത്ത് വഴട്ടുക.

Step 4

പിന്നീട് തേങ്ങ കൂടി ചേർത്ത് ഇളക്കി മഞൾപൊടി, മല്ലി പൊടി (optional) , ഉപ്പ് കൂടി ചേർത്ത് നന്നായി ഇളക്കി വഴറ്റി , മുട്ട ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിക്കുക. മുട്ട വേവാൻ തുടങ്ങുംപ്പോൾ നന്നായി ഇളക്കി ചിക്കി വേവിച്ച്എടുക്കുക.

Step 5

ഒടുവിൽ കുറച്ച് കുരുമുളക് പൊടി കൂടി മെലെ തൂകി ഇളക്കി തീ ഓഫ് ചെയ്യാം.രുചികരമായ മുട്ട തോരൻ തയ്യാർ

Step 6

സവാളക്ക് പകരം ചെറിയുള്ളി ഉപയൊഗ്ഗിച്ചാൽ രുചി ഒന്നു കൂടി കൂടും.

Step 7

നിങ്ങൾ ഇങ്ങനെ അല്ലാ മുട്ട തോരൻ ഉണ്ടാക്കുന്നതെങ്കിൽ ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കണം ട്ടൊ. അടിപൊളിയാണെ..

Leave a Reply

Your email address will not be published.

Exit mobile version