പേരും വ്യത്യത്ഥമായ വിഭവങ്ങളുടെ രുചിയുമാണ് തൃശ്ശൂർ വിമലമാതാ പ
പേരും വ്യത്യത്ഥമായ വിഭവങ്ങളുടെ രുചിയുമാണ് തൃശ്ശൂർ വിമലമാതാ പള്ളിക്കു സമീപത്തായുള്ള ഗോൾ ഫേസ് റസ്റ്റോറന്റിനെ പ്രശസ്തമാക്കിയത്. 74 വർഷങ്ങൾക്ക് മുൻപ് പേര് ഒന്നും നൽകാതെ ആരംഭിച്ച ഹോട്ടലിന് നാട്ടുകാർ ചക്കീടെ കട എന്നാണ് ആദ്യമൊക്കെ വിളിച്ചിരുന്നത്. പിന്നീട് അടുത്ത തലമുറ ഹോട്ടൽ ഏറ്റെടുത്തോടെയാണ് ഗോൾ ഫേസ് എന്ന പേര് നൽകുന്നത്. പൊറോട്ടയിൽ പ്രത്യേക മസാലയും മുട്ടയും ചേർത്ത് തയാറാക്കുന്ന മുട്ടപൊറോട്ടയാണ് ഗോൾ ഫേസ് ഹോട്ടലിലെ പ്രധാന വിഭവം. കൂടാതെ ചിക്കൻ 65, ഫ്രൈഡ് റൈസ് എന്നീ വിഭവങ്ങളും കിടിലനാണ്. രുചി വൈഭവം കൊണ്ട് പ്രശസ്തമായ കേരളത്തിലെ ഹോട്ടലുകളെ നിങ്ങളുടെ വിരൽതുമ്പിലെത്തിക്കുക എന്നതാണ് TastySpots ലക്ഷ്യമിടുന്നത്. നാടൻ ഭക്ഷണശാലകൾക്കും പരമ്പരാഗത വിഭവങ്ങൾക്കുമാണ് ഈ ആപ്ലിക്കേഷനിൽ കൂടുതൽ പ്രാധാന്യം. www.tastyspots.com/app എന്ന ലിങ്കിൽ നിന്നും ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാം
