അവിയൽ (Aviyal)

By : | 0 Comments | On : May 23, 2017 | Category : Uncategorized

അവിയൽ (Aviyal)

തയ്യാറാക്കിയത്:- ഷർന ലത്തീഫ്

പലരും പല രീതിയിൽ ആണ് അവിയൽ വെക്കാറുള്ളത് .പുളി ചേർത്തും , തൈര് ചേർത്തും ,പച്ച മാങ്ങാ ചേർത്തുമൊക്കെ അവിയൽ വെക്കാറുണ്ട് .ഞാനും പല രീതിയിൽ വെക്കാറുണ്ട് .
കഷ്ണങ്ങൾ ഉടയാതിരിക്കാൻ അധികം വെള്ളം ചേർക്കാതെ പുളി വെള്ളത്തിൽ തയ്യാറാക്കിയ അവിയൽ ആണിത് ..വളരെ എളുപ്പമാണ് . ( ഇങ്ങനെ താൽപ്പര്യമില്ലെങ്കിൽ ശകലം വെള്ളം ചേർത്ത് വേവിച്ചു പിന്നീട് പുളി ചേർത്താൽ മതി )

ആദ്യം തന്നെ ഒരേ അളവിൽ കട്ട് ചെയ്ത പച്ചക്കറികൾ പച്ച കായ , മുരിങ്ങക്ക ,ചേന ,കാരറ്റ് ,അമരപ്പയർ ,പടവലങ്ങ ,കിഴങ്ങു ,മത്തങ്ങാ ഇത്രേം അര കപ്പ് വീതം .
ഒരു നെല്ലിക്ക വലുപ്പത്തിൽ വാളൻ പുളി – ഇത്തിരി വെള്ളമൊഴിച്ചു വെക്കണം
തേങ്ങാ – ഒന്നര കപ്പ്
ജീരകം – അര ടി സ്പൂൺ
ചുവന്നുള്ളി – ൨2
പച്ചമുളക് – എരിവ് അനുസരിച്
കറി വേപ്പില – അഞ്ചാറെണ്ണം
ഇത്രേം ഒന്ന് ചതച്ചു വെക്കണം .അധികം അരയരുത്
വെളിച്ചെണ്ണ
മഞ്ഞൾപ്പൊടി
ഉപ്പു

പാനിലേക്കു പച്ചക്കറികൾ ചേർത്ത് ,ആവശ്യത്തിന് ഉപ്പും ,മഞ്ഞൾപ്പൊടിയും ,പുളിവെള്ളവും ചേർത്ത് വേവിക്കുക .വേറെ വെള്ളമൊന്നും ആഡ് ചെയ്യണ്ട .പച്ചക്കറികൾ വെന്തു ശേഷം അരപ്പു മുകളിൽ ചേർത്ത് ആവി കേറ്റിയെടുക്കണം .നന്നായി ആവി വന്ന ശേഷം മിക്സ് ചെയ്യാം .ലാസ്‌റ് 2൨ ടി സ്പൂൺ പച്ചവെളിച്ചെണ്ണ ചേർക്കാം .super and tasty aviyal ready ..

thnx frnds …

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.

    Exit mobile version