ബാർബി ഡോൾ കേക്ക് (Barbie Doll Cake)

By : | 0 Comments | On : July 2, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


ബാര്‍ബി ഡോള്‍ കേക്ക്:-

തയ്യാറാക്കിയത്:- ഫബീന റഷീദ്

എന്റെ RIZWA FATHIMA മോളുടെ ഒന്നാം പിറന്നാളിനു ഞാന്‍ ഉണ്ടാക്കിയ Barbie doll cake ആണിത്. ..വാനില,ചോക്ലേറ്റ് മോയ്സറ്റ് കേക്കുകള്‍ ആണ് ഉണ്ടാക്കിയത്..ഐസിങിന് ബട്ടര്‍ ക്രീമും വിപ്പിങ് ക്രീമും. ..ആദ്യം കേക്ക് റെസിപി നോക്കാം..
വാനില കേക്ക്
**************
മുട്ട – 5
പഞ്ചസാര പൊടിച്ചത് – 200 ഗ്രാം
എണ്ണ -100 ഗ്രാം
ബട്ടര്‍-125 ഗ്രാം
വാനില എസന്‍സ്-1 ടീസ്പൂണ്‍
മില്‍ക്മേയ്ഡ് -2 ടേ സ്പൂണ്‍

മുട്ടയുടെ മഞ്ഞയും വെള്ളയും വേര്‍തിരിക്കുക. മഞയും പഞ്ചസാര ബട്ടര്‍
ഇവ മൂന്നും ഒരു ബൗളില്‍ ഇട്ട് നന്നായി ബീറ്റ് ചെയ്യുക.. വനില എസന്‍സ്,മില്‍ക്മേയ്ഡ് എന്നിവ ചേര്‍ക്കുക. .കുറേശ്ശെ എണ്ണ ചേര്‍ത്ത് പതപ്പികുക…
*****
മൈദ 250 ഗ്രാം
1 ടീസ്പൂണ്‍ ബേക്കിങ്ങ് പൗഡര്‍
******

ഇവ നല്ല പോലെ മിക്സാക്കി അരിച്ചെടുക്കുക. .
ശേഷം മുട്ടക്കൂട്ടിലേക്ക് കുറെശയായി ഇട്ട് കൊടുക്കുക…മുട്ടയുടെ വെള്ള നല്ല പോലെ പതപ്പിച്ച് ചേര്‍ത്തു സാവധാനം മിക്സ് ചെയുക …ബട്ടര്‍ പുരട്ടിയ ട്രേയില്‍ ഒഴിച്ച്…. പ്രീ ഹീറ്റ് ചെയ്ത ഓവനില്‍ 180 ഡിഗ്രിയില്‍ 30 മുതല്‍ 35 മിനിറ്റ് വരെ ബേക്ക് ചെയ്യുക… തണുത്ത ശേഷം വിപ്പിങ് ക്രീമും ബട്ടര്‍ ക്രീമും കൊണ്ടു ഇഷ്ടമുള്ള രീതിയില്‍ ഡെക്കറേറ്റ് ചെയ്യുക….❤❤❤❤

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.

    Exit mobile version