Blue Velvet Cake / ബ്ലൂ വെൽവെറ്റ് കേക്ക്
Blue Velvet Cake / ബ്ലൂ വെൽവെറ്റ് കേക്ക്
തയ്യാറാക്കിയത് സ്നേഹ ധനൂജ്
പ്രേമം സിനിമ യുടെ കൂടെ തന്നെ ഹിറ്റ് ആയ ഒരു സംഭവം ആണ് റെഡ് വെൽ വെറ്റ് കേക്ക്, എന്നാൽ ഞാൻ ഇവിടെ റെഡ് അല്ല, ബ്ലൂ വെൽവെറ്റ് കേക്ക് റെസിപ്പി ആണ് ഷെയർ ചെയ്യുന്നത്,
ഇത്തവണ വാലെന്റൈൻസ് ഡേ ക്ക് നമ്മൾക്ക് റെഡ് ഒന്ന് മാറ്റി പിടിച്ചാലോ, ചുമ്മാ ഒരു വെറൈറ്റി ക്കു
അപ്പോ, ബ്ലൂ വെൽവെറ്റ് കേക്ക് വീഡിയോ കാണാൻ : https://youtu.be/ApPO9Dgji-0
ചേരുവകൾ :
ബട്ടര്‍ -115 ഗ്രാം
പഞ്ചസാര -1.5 കപ്പ്
മുട്ട -രണ്ട്
ബട്ടർ മിൽക്ക് – 1 കപ്പ്
മൈദ -2 കപ്പ്
സോഡപ്പൊടി -1 ടീസ്പൂൺ
ബേക്കിംഗ് പൌഡർ – 1 ടീസ്പൂൺ
ബ്ലൂ കളര്‍ -2 ടീസ്പൂൺ
വിനാഗിരി -1 ടീസ്പൂൺ
വാനില എസന്‍സ് -1 ടീസ്പൂൺ
കൊക്കോ പൗഡര്‍ – 2 ടേബിൾസ്പൂൺ
വെജ് ഓയിൽ -1/2 കപ്പ്
ഉപ്പ് – ഒരു നുള്ളു
ഒരു ഗ്ലാസ്ബൗളില് ബേക്കിങ് പൗഡര്‍, ബേക്കിങ് സോഡ, ഉപ്പ്, മൈദാ,കൊക്കോ പൌഡർ എന്നിവ നന്നായി അരിച്ചു ചേര്‍ത്ത് മാറ്റിവയ്ക്കുക…മറ്റൊരു ബൗളില്‍ പഞ്ചസാരയും വെണ്ണയും നന്നായിട്ട് മിക്സ് ചെയ്യണം. ഇതിലേക്ക് മുട്ട ചേര്‍ത്ത് വീണ്ടും നന്നായിട്ട് മിക്സ് ചെയ്യണം… ഓരോ മുട്ട വീതം ചേർത്ത് വേണം ബീറ്റ് ചെയ്തെടുക്കാൻ, ശേഷം, ഇതിലേക്ക് എടുത്തു വെച്ചിരിക്കുന്ന ഓയിൽ, ഫുഡ് കളർ, വാനില എസ്സെൻസ്, വിനാഗിരി, ബട്ടർമിൽക്ക് എന്നിവ ചേർത്ത് വീണ്ടും നന്നായി ബീറ്റ് ചെയ്യുക, ഈ മിശ്രിതത്തിലേക്ക് ആദ്യം തയ്യാറാക്കി അരിച്ചു വെച്ച, മൈദാ, കൊക്കോ പൌഡർ മിക്സ് ചേർത്ത് നന്നായി യോജിപ്പിക്കുക,
ഒരു കേക്ക് ടിന്നില്‍ ബട്ടര്‍ പുരട്ടിയതിനു ശേഷം മിക്സ് അതിലേക്ക് ഒഴിച്ച് പ്രീഹീറ്റ് ചെയ്ത ഓവനില്‍ 40 മിനിറ്റ് നേരം ബേക് ചെയുക, തണുത്തശേഷം രണ്ട് ലെയറായി കട്ട് ചെയ്ത് ക്രീം തേച്ച് ആവശ്യാനുസരണം കട്ട് ചെയ്ത് സെര്‍വ് ചെയ്യാം. ക്രീം ചീസ് ഫ്രോസ്റ്റിങ് ഉം ചെയാവുന്നതാണ്
