ബ്രഡ് സാൻ്റ് വിച്ച് (Bread Sandwich)
ബ്രഡ് സാന്‍്റ് വിച്ച്
…………………………..
തയ്യാറാക്കിയത്:- അബീ അമീ
കാല് കപ്പ് ക്യാബേജ് ചെറുതായി അരിഞ്ഞത്തത്, കാല് കപ്പ് ക്യാരറ്റ് ഗ്രേറ്റ് ചെയ്തത്, 2 സവാള നൈസായി നീളത്തില്‍ അരിഞ്ഞത് എന്നിവ കുറച്ച് നാരങ്ങ നീരും, ഉപ്പും, കുറച്ച് കുരുമുളക് പൊടിയും കൂട്ടി മിക്സ് ചെയ്ത് കുറച് സമയം വെക്കുക.
4 മുട്ട കുറച്ച് മല്ലിയിലയും, വേപ്പിലയും അരിഞ്ഞിട്ട് ആവിശ്യത്തിന് ഉപ്പും കുരുമുളക് പൊടിയും ഇട്ട് പൊരിച്ചെടുക്കുക.
6 Slice ബ്രെഡ് ബട്ടര്‍ തേച്ച് ഒന്നു ചൂടാക്കി എടുക്കുക.
1 തക്കാളി വട്ടത്തില്‍ അരിഞ്ഞ് വെക്കുക
കുറച്ച് പുളി കുറഞ്ഞ തൈരും . 1 പുഴുങ്ങിയ ഉരുളകിഴങ്ങും, 6 അല്ലി വെളുത്തുള്ളിയും , 1 സ്പൂണ്‍ സണ്‍ ഫ്ലവര്‍ ഓയിലും ചേര്‍ത്ത് മിക്സിയില്‍ അരച്ചെടുക്കുക.
ഇനി ആദ്യം ബ്രഡ് വെച്ച് അതിലേക്ക് കുറച്ച് തക്കാളി സോസ് , വെള്ളുള്ളി സോസ് എന്നിവ ഒഴിച്ച് ഒരു പീസ് മുട്ട വെക്കുക. ഇതിന്‍്റെ മുകളില്‍ പച്ചക്കറി മിക്സ് വെച്ച് വീണ്ടും 1 പീസ് മുട്ട വെക്കുക. മുകളില്‍ സോസുകള്‍ ഒഴിച്ച് കൊടുത്ത്, 1 തക്കാളി പീസ് കൂടെ വെച്ച് കൊടുക്കാം എന്നിട്ട് ബ്രഡ് കൊണ്ട് മൂടാം (കാപ്സി ക്കവും, കക്കരിയും ഒക്കെ ചേര്‍ക്കാവുന്നതാണ്.
