സ്റ്റഫ്ട് ക്യാപ്സിക്കം (Stuffed Capsicum)

By : | 0 Comments | On : October 9, 2016 | Category : Uncategorized

സ്റ്റഫ്ട് ക്യാപ്സിക്കം
……………………………..

തയ്യാറാക്കിയത്:- അബീ അമീ

ക്യാപ്സിക്കം – 3
ഗ്രീന്‍പീസ്- കാല്‍ കപ്പ്
ക്യാബേജ്- കാല്‍ കപ്പ്
പച്ചമുളക് – 1
സവാള – 1
തക്കാളി – 1
മുട്ട – 2
വെള്ളുള്ളി – 4
വേപ്പില – 1 തണ്ട്
മല്ലിയില – കുറച്ച്
മഞ്ഞള്‍ പൊടി – കാല്‍ ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
മുളക് പൊടി – കാല്‍ ടീസ്പൂണ്‍
കുരുമുളക് പൊടി – അര ടീസ്പൂണ്‍
ഗരം മസാല – ഒരു നുള്ള്
വെളിച്ചെണ്ണ 1 ടേബിള്‍ സ്പൂണ്‍
ചീസ് _ 1 സ്പൂണ്‍

ക്യാപ്സിക്കം മുകള്‍ ഭാഗം മുറിച്ച് , കുരു കളഞ്ഞ് എണ്ണയില്‍ ചെറുതായി വഴറ്റി വെക്കുക.

മസാല
(ഇഷ്ടമുള്ളത് തയ്യാറാക്കാം )
കുതിര്‍ത്ത് വെച്ച ഗ്രീന്‍പീസ് വേവിക്കുക. എണ്ണയില്‍ സവാള അരിഞ്ഞത്ത്, വെള്ളുള്ളി ,പച്ചമുളക് പൊടിയായി അരിഞ്ഞത്, തക്കാളി ചേര്‍ത്ത് വഴറ്റുക. ശേഷം ഗ്രീന്‍പീസും മസാലകളും ചേര്‍ത്ത് വഴറ്റുക.ക്യാബേജും വേപ്പിലയും ചേര്‍ത്ത് വഴറ്റി മുട്ട പൊട്ടിച്ചൊഴിച്ച് ചിക്കുക. മല്ലിയില ചേര്‍ത്ത് വാങ്ങുക.

ക്യാപ്സിക്കത്തില്‍ ചീസ് പുരട്ടി കൊടുക്കുക. ശേഷം മസാല നിറച്ച് പാനില്‍ വെച്ച് ഒന്നു ചൂടാക്കി എടുക്കുക., സ്റ്റഫ്ട് കാപ്സിക്കം റെഡി …

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.

    Exit mobile version