ചാമ്പക്ക പച്ചടി (Champakka Pachadi)
ചാമ്പക്ക പച്ചടി
ഈസ്റ്റേൺ മലയാള പാചകം ഓണക്കലവറ 2016 പാചക മത്സരം
മത്സരാർത്ഥി:-സുലു ആഷി
……………………………………………
ചാമ്പക്ക-15 എണ്ണം
മഞ്ഞൾപൊടി-കാൽടീസ്പൂണ്‍
തൈര്-അരക്കപ്പ്
തേങ്ങ ചിരകിയത്-4 ടേബിൾ സ്പൂൺ
കടുക്-1 ടീസ്പൂൺ
ജീരകം-അര ടീസ്പൂൺ
പച്ചമുളക്-2
ഉപ്പ്
വെളിച്ചെണ്ണ
കറിവേപ്പില
ഉണക്കമുളക്
ചാമ്പക്ക കുരു കളഞ്ഞ് ചെറുതായി മുറിച്ചു വെക്കുക.തേങ്ങ, ജീരകം, അര സ്പൂൺ
കടുക്, പച്ചമുളക് എന്നിവ അല്പം വെള്ളം ചേർത്ത്
അരച്ചു വയ്ക്കുക. വല്ലാതെ അരയേണ്ടതില്ല.ഒരു പാനിൽ വെളിച്ചെണ്ണ തിളപ്പിച്ച് ചാമ്പക്ക ഇതിലിട്ടു വഴറ്റുക. ഉപ്പു ചേർത്തിളക്കുക.ഇതിലേയ്ക്ക് അരച്ചു വച്ചിരിയ്ക്കുന്ന തേങ്ങാമിശ്രിതം ചേർത്തിളക്കണം.ഇത് വാങ്ങിവച്ച് ഇതില്‍ തൈരു ചേർത്തിളക്കുക.ഒരു പാനില്‍ വെളിച്ചെണ്ണ തിളപ്പിച്ച് കടുക്, മുളക്, കറിവേപ്പില എന്നിവ മൂപ്പിച്ച് ചാമ്പക്കയിലേക്കു ചേർക്കുക.ചാമ്പക്ക പച്ചടി തയ്യാർ.
(EMPOK #8)

posted by Shinil Kumar on August 31, 2016
puthumayulla pachadi….good…
posted by Nimisha Vijesh on August 31, 2016
Variety….
posted by Najeeba Zainudheen on August 31, 2016
Adipoli