ചെറുപരിപ്പ് പ്രഥമൻ (Cheruparipp Pradhaman)
ചെറുപരിപ്പ് പ്രഥമൻ
തയ്യാറാക്കിയത്:- സോണിയ അലി
ചേരുവകൾ
1 ചെറുപരിപ്പ് – 1/4 കപ്പ്
2 ശർക്കര – 3/4 കിലോ
3 വെള്ളം – 3 കപ്പ്
4 ചൗവരി (വേവിച്ചത്) – 50 ഗ്രാം
5 തേങ്ങാപ്പാൽ (മൂന്നാം പാൽ) – 2 1/2 കപ്പ്
6 തേങ്ങാപ്പാൽ (രണ്ടാം പാൽ) – 2 കപ്പ്
7 തേങ്ങാപ്പാൽ (ഒന്നാം പാൽ) – 1 കപ്പ്
8 ഏലക്കാപ്പൊടി – 3/4 ടീസ്പൂൺ
9 അണ്ടിപ്പരിപ്പ് – 25 ഗ്രാം
10 കിസ്മിസ് – 25 ഗ്രാം
11 നെയ്യ് – 100 ഗ്രാം
പാകം ചെയ്യുന്ന വിധം
1-ചെറുപ്പരിപ്പ് ഒരു ചീനച്ചട്ടിയിൽ ചെറുതായി ഒന്ന് വറുത്തു മാറ്റുക (നിറം മാറരുത്).
2-ഈ വറുത്ത പരിപ്പിൽ 2 1/2 കപ്പ് വെള്ളം ഒഴിച്ച് വേവിച്ചു വറ്റിച്ചെടുക്കുക (കുക്കർ ഉപയോഗിച് വേണമെങ്കിലും വേവിക്കാം).
3- 3/4 കിലോഗ്രാം ശർക്കര ചീകിയതിൽ 1/2 കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി അരിച്ചുവയ്കുക.
4-ഒരു ഉരുളിയിൽ വേവിച്ച പരിപ്പും ശർക്കരപാനിയും ഒന്നിച്ചാക്കി ഇളക്കി തിളപ്പിക്കുക.
തിള വന്നശേഷം ഇളക്കി ഇളക്കി വരട്ടുക.
വെള്ളം വറ്റി വരണ്ടു തുടങ്ങുമ്പോൾ വേവിച്ച ചൗവരി ചേർത്ത് വീണ്ടും വഴറ്റുക.
ഇനി പകുതി നെയ്യ് കുറശ്ശേ ഇടയ്ക്കു ഒഴിച്ച് കൊടുക്കുക.
5-ചേരുവകൾ വരണ്ടുകഴിഞ്ഞാൽ മൂന്നാം പാൽ ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിച് തിളപ്പിക്കുക.
6-പായസം കുറുകി തുടങ്ങുമ്പോൾ രണ്ടാം പാൽ ചേർത്ത് വീണ്ടും തിളപ്പിക്കുക.
7-വീണ്ടും പായസം കുറുകിക്കഴിയുമ്പോൾ ഒന്നാംപ്പാലും , ഏലയ്ക്കാപ്പൊടിയും ചേർത്തിളക്കി ഒരു തിള വന്നു തുടങ്ങുമ്പോൾ അടുപ്പിൽ നിന്നും മാറ്റുക.
8-ബാക്കി നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും, കിസ്മിസും മൂപ്പിച്ചു പ്രഥമന്റെ മുകളിൽ ഒഴിക്കുക.
posted by Alvin Mangalan on December 15, 2016
Kidilan my favorite
posted by Nejumudheen Bapputty on December 15, 2016
posted by Dhaneesh Dhanu on December 15, 2016
Eantha
posted by Safeer MV Aloor on December 15, 2016
Choveri(sabonari)
posted by Damodharan Damu Damodharan Damu on December 15, 2016
Superb
posted by Musthafa Khader Kadannappalli on December 15, 2016
എന്താ ചൊവ്വരി